അശ്രദ്ധ : മൂ­ന്ന് ഈജി­പ്ഷ്യൻ ഡോ­ക്ടർ­മാ­ർ­ക്ക് തടവ് ശിക്ഷ


കു­വൈ­ത്ത് സി­റ്റി ­: കൃ­ത്യനി­ർ­വ്വഹണത്തി­ലെ­ അശ്രദ്ധയ്ക്ക് മൂ­ന്ന് ഈജി­പ്ഷ്യൻ ഡോ­ക്ടർ­മാ­രെ­ കോ­ടതി­ ആറു­മാ­സം മു­തൽ ഒരു­വർ­ഷം വരെ­ തടവിന് ശി­ക്ഷി­ച്ചു­. സബാഹ് ആശു­പത്രി­യിൽ പ്രവേ­ശി­പ്പി­ക്കപ്പെ­ട്ട രോ­ഗി­ മരി­ക്കാ­നി­ടയാ­യ സാ­ഹചര്യമാണ് ഡോ­ക്ടർ­മാ­ർ­ക്ക് വി­നയാ­യത്. 5000 ദി­നാർ പി­ഴയും വി­ധി­ച്ചി­ട്ടു­ണ്ട്. പ്രമേ­ഹത്തി­നു­ള്ള മരു­ന്ന് മാ­റി­ക്കഴി­ച്ചതി­നെ­ത്തു­ടർ­ന്ന് വയറു­വേ­ദന അനു­ഭവപ്പെ­ട്ട വനി­തയെ­ ആശു­പത്രി­യിൽ പ്രവേ­ശി­പ്പി­ച്ചി­രു­ന്നു­. 

പ്രാ­ഥമി­ക പരി­ശോ­ധന നടത്തി­യ ഡോ­ക്ടർ രോ­ഗി­ക്ക് പ്രശ്നമൊ­ന്നു­മി­ല്ലെ­ന്നും ഒരു­ വി­.ഐ.പി­യെ­ പരി­ശോ­ധി­ക്കാ­നു­ണ്ടെ­ന്നും പറഞ്ഞ് പോ­വു­കയാ­യി­രു­ന്നു­. ഏഴു­മണി­ക്കൂ­റി­നു­ ശേ­ഷം തി­രി­ച്ചെ­ത്തി­യ ഡോ­ക്ടർ­മാർ രോ­ഗി­യു­ടെ­ സ്ഥി­തി­ വഷളാ­യി­ട്ടു­ണ്ടെ­ന്നും തീ­വ്രപരി­ചരണ വി­ഭാ­ഗത്തി­ലേ­ക്ക് മാ­റ്റാ­ൻ നി­ർ­ദ്ദേ­ശി­ച്ചു­. നാ­ലു­മണി­ക്കൂ­റി­നു­ശേ­ഷം രോ­ഗി­ മരി­ക്കു­കയും ചെ­യ്‌തു­. ഡോ­ക്ടർ­മാ­രു­ടെ­ നടപടി­കളിൽ ചി­കി­ത്സാ­ നടപടി­കളി­ലെ­ അശ്രദ്ധയു­ണ്ടാ­യതാ­യി­ കോ­ടതി­ വി­ലയി­രു­ത്തി­.

You might also like

Most Viewed