കു­വൈ­ത്തിൽ ഇന്ത്യൻ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ക്ക് പീ­ഡനം


കു­വൈ­ത്ത് സി­റ്റി ­: കു­വൈ­ത്തിൽ ഇന്ത്യൻ ഗാ­ർ­ഹി­കത്തൊ­ഴി­ലാ­ളി­ക്ക് പീ­ഡനം. വീ­ട്ടു­ടമയു­ടെ­ നി­രന്തരമാ­യ പീ­ഡനം സഹി­ക്കവയ്യാ­തെ­ 24 കാ­രനാ­യ ഇന്ത്യൻ വീ­ട്ടു­വേ­ലക്കാ­രൻ ആശു­പത്രി­യിൽ അഭയം തേ­ടി­. ശാ­രീ­രി­ക പീ­ഡനം കൂ­ടാ­തെ­ സി­ഗരറ്റ് കത്തി­ച്ച പാ­ടു­കളും യു­വാ­വി­ന്റ ശരീ­രത്തിൽ കണ്ടെ­ത്തി­. ആശു­പത്രി­യി­ലെ­ത്തി­യ യു­വാവ് ഇന്ത്യൻ എംബസ്സി­ അധി­കൃ­തരെ­ ടെ­ലി­ഫോ­ണിൽ ബന്ധപ്പെ­ട്ടാണ് പരാ­തി­ അറി­യി­ച്ചത്. 

എംബസി­ അധി­കൃ­തർ സു­രക്ഷ ഉദ്യോ­ഗസ്ഥരോ­ടൊ­പ്പമാണ് ആശു­പത്രി­യി­ലെ­ത്തി­ ഇയാ­ളു­ടെ­ പരാ­തി­ രേ­ഖപ്പെ­ടു­ത്തി­യത്. ശരീ­രത്തി­ലെ­ സി­ഗരറ്റ് മു­റി­പ്പാ­ടു­കളടക്കം മെ­ഡി­ക്കൽ റി­പ്പോ­ർ­ട്ടി­ന്റെ­ അടി­സ്ഥാ­നത്തിൽ കേസ് രജി­സ്റ്റർ ചെ­യ്തതാ­യും പ്രാ­ദേ­ശി­ക ദി­നപത്രം റി­പ്പോ­ർ­ട്ട് ചെ­യ്തു­. വീ­ട്ടു­ടമ ഇയാ­ളെ­ ശാ­രീ­രി­കമാ­യി­ ഉപദ്രവി­ച്ച ശേ­ഷം ലൈംഗി­കമാ­യും പീ­ഡി­പ്പി­ച്ചി­രു­ന്നു­ എന്നും എംബസി­ അധി­കൃ­തരെ­ അറി­യി­ച്ചു­.  

അതേ­സമയം ഗാ­ർ­ഹി­ക തെ­ഴി­ലാ­ളി­കൾ നി­രന്തരം പീ­ഡി­പ്പി­ക്കപ്പെ­ടു­ന്നതാ­യി­ രാ­ജ്യാ­ന്തര മനു­ഷ്യാ­വകാ­ശ സംഘടനകൾ പരാ­തി­ ഉന്നയി­ച്ച സാ­ഹചര്യത്തി­ലാണ് കു­വൈ­ത്ത് സർ­ക്കാർ തൊ­ഴി­ലാ­ളി­കളു­ടെ­ സംരക്ഷണം ഉറപ്പ് വരു­ത്തു­ന്നതിന് ശക്തമാ­യ നടപടി­കൾ ആസൂ­ത്രണം ചെ­യ്യു­ന്നു­ണ്ട്.

You might also like

Most Viewed