വി­ദേ­ശി­കളിൽ നി­ന്ന് കൂ­ടു­തൽ മെ­ഡി­ക്കൽ ഫീസ് ഈടാ­ക്കി­ല്ലെ­ന്ന് കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയം


കു­വൈ­ത്ത് സി­റ്റി ­: വി­ദേ­ശി­കളി­ൽ­ നി­ന്ന് കൂ­ടു­തലാ­യി­ മെ­ഡി­ക്കൽ ഫീസ് ഈടാ­ക്കാൻ നി­ർ­ദ്ദേ­ശി­ച്ചി­ട്ടി­ല്ലെ­ന്ന് ആരോ­ഗ്യമന്ത്രാ­ലയം അധികൃതർ അറി­യി­ച്ചു­. കഴി­ഞ്ഞ ഒക്ടോ­ബറിൽ പ്രാ­ബല്യത്തിൽ വന്ന നി­രക്കാണ് വി­ദേ­ശി­കൾ­ക്ക് ബാ­ധകം. 

രോ­ഗി­കൾ­ക്ക് മരു­ന്ന് നി­ർ­ദ്ദേ­ശി­ക്കു­ന്നതി­നും എത്രകാ­ലത്തേ­ക്കു­ള്ള മരു­ന്ന് ഒരു­മി­ച്ച് നൽ­കണമെ­ന്നും തീ­രു­മാ­നി­ക്കാ­നു­ള്ള അധി­കാ­രം പൂ­ർ­ണമാ­യും ഡോ­ക്ടർ­മാ­ർ­ക്കാ­ണെ­ന്നും മന്ത്രാ­ലയം വ്യക്തമാ­ക്കി­. 

വി­ദേ­ശി­കൾ­ക്ക് ഒരു­മാ­സത്തേ­ക്കു­ള്ള മരു­ന്ന് മാ­ത്രമേ­ ഒരു­തവണ നൽ­കാ­വൂ­ എന്ന് നി­ർ­ദ്ദേ­ശമു­ണ്ടെ­ന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാ­രണം നടന്നിരുന്നു ഇതിനെ തു­ടർ­ന്നാണ് ആരോഗ്യ മന്ത്രാലയം ഇത്തരമൊരു വി­ശദീ­കരണവുമായി രംഗത്തെത്തിയത്.

You might also like

Most Viewed