ഇ.സി ജോർജ്ജ് സുദർശന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു


കുവൈറ്റ് സിറ്റി : കേരളത്തിന്റെ അഭിമാനമായ ലോകത്തിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ ഇ സി ജി സുദർശന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കോട്ടയം സ്വദേശിയായ അദ്ദേഹത്തിന്റെ മുഖ്യസംഭാവന, പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകളാണ്‌. പ്രപഞ്ചത്തെ ഭരിക്കുന്ന നാല് അടിസ്ഥാന ബലങ്ങളാണ് ഗുരുത്വാകര്‍ഷണബലം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിനെ നിലനിര്‍ത്തുന്ന 'അതിബലം', ന്യൂക്ലിയസിനെ പിളര്‍ത്തുന്ന 'ക്ഷീണബലം' എന്നിവ. ഇതിൽ ക്ഷീണ ബലത്തിന്റെ രഹസ്യം കണ്ടെത്താൻ വഴി തുറന്നത് ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഒൻപതു വട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ട ഇ.സി.ജി സുദർശനന്റെ നിര്യാണം ഭൗതിക ശാസ്ത്രത്തിനു കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും, അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ആക്ടിങ് സെക്രട്ടറി എം.പി.മുസ്ഫർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

Most Viewed