മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഹൈതം റെസ്റ്റാറന്റിൽ വെച്ച് നടന്ന പരിപാടികൾ മീഡിയ ഫോറം ജനറൽ കൺവീനർ ടി.വി.ഹിക്മത് ഉദ്‌ഘാടനം ചെയ്തു.  കൺവീനർ നിജാസ് കാസിം അദ്ധ്യക്ഷനായിരുന്നു. സത്താർ കുന്നിൽ സ്വാഗതമാശംസിച്ച ചടങ്ങിൽ സജി പീറ്റർ, സാം പൈനുംമൂട് അനിൽ നമ്പ്യാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എം.എം.എഫ് കുടുംബാന്ഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ബിജു തിക്കോടിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.  

You might also like

Most Viewed