യു.എഫ്.എം എഫ്.ബി ഫ്രണ്ട്സ് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു


കുവൈറ്റ് സിറ്റി : കുവൈറ്റ് കേന്ദ്രമായി പ്രർത്തിക്കുന്ന പ്രമുഖ സംഘടനയായ യു.എഫ്.എം എഫ്.ബി ഫ്രണ്ട്സ് ഇഫ്താർ സംഘടിപ്പിക്കുന്നു. 08-ജൂൺ വെള്ളിയാഴ്ച അബ്ബാസിയ ഹൈഡൈൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കുവൈറ്റിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ എം. എ. സിദ്ദിഖ് ഹസ്സൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5:30 മുതൽ ആരംഭിച്ച് നോമ്പുതുറയും ഇഫ്താർ വിരുന്നുമായാണ് സംഗമം നടക്കുന്നത്. ഇഫ്താർ സംഘമത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed