ഓ എൻ സി പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം 2018 ജൂൺ 10 ഞായറാഴ്ച വൈകീട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമം മതേതരത്വം വിളിച്ചോതുന്നതായിരുന്നു.

ഇഫ്താർ സംഗമത്തിൽ ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതവും എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രൈറ്റ് വർഗ്ഗീസ്സ്ജിജോ ജോസ്, സൂരജ് പൊന്നേത്ത്, നോബിൾ ജോസ്, ശ്രീധരൻ എസ്, ഭാസ്കരൻ തേവർ, പ്രകാശ് ജാദവ് ,ജോഫി മുട്ടത്ത് എന്നിവർ സംഗമത്തിന് നേതൃത്വവും നൽകി .അബ്ദുൾ കലാം മൗലവി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ലോക കേരള സഭാംഗങ്ങളായ സാം പൈനമൂട് , തോമസ് മാതു കടവിൽ ,കുവൈറ്റ് കേരള കൾച്ചറൾ അസോസിയഷൻ പ്രസിഡണ്ട് ഷംസു താമരക്കുളം ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, ശ്രീ ജീ വ്സ് എരിഞ്ചേരി-ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ -കുവൈറ്റ് ചാപ്റ്റർ, മണിക്കുട്ടൻ എടക്കാട്-കേരള അസോസിയേഷൻ, ഷൈജിത്ത്-കോഴിക്കോട് ജില്ല അസോസിയേഷൻ, സാംകുട്ടി- കല ആർട്ട് കുവൈറ്റ്, ഡൈയ്സൺ പൈനാടത്ത്- കെ എം സി എ, സക്കീർ പുത്തൻപാലത്ത്-മാവേലിക്കര അസോസിയേഷൻ, പ്രേം സൺ കായംകുളം - ജി കെ പി എ, ജൈസൺ കാളിയാനിൽ - ഡബ്ലിയു എം എഫ്, വർഗ്ഗീസ് പോൾ - കുവൈറ്റ് മലയാളി സമാജം എന്നിവർ ആശംസകൾ അർപ്പിച്ചു.കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ശ്രീ ജേ യ്ക്കബ്ബ് ചണ്ണംപേട്ട, വിബീഷ് തീക്കൊടി എന്നിവരും സംഘടനകളെ പ്രതിനിധികരിച്ച് ശ്രീ അനൂപ് - കോട്ടയം ജില്ല അസോസിയേഷൻ, ഉസ്മാൻ മoത്തിൽ-കെ കെ എം എ, ഇബ്രാഹിം മാങ്ങാങ്കുഴി-കെ എം സി സി ,ശുഭ കെ സുബ്രൻ- വേലൂർ ഒരുമ, പ്രമുഖ മാധ്യമ പ്രവർത്തകരായ ശ്രീ നിക്സൺ ജോർജ്, നിജാസ് കാസിം, അബ്ദുൾ റസാക്ക് കുമരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

You might also like

Most Viewed