കസ്റ്റംസ് പരി­ശോ­ധനയ്ക്ക് ആധു­നി­ക സംവി­ധാ­നങ്ങളു­മാ­യി­ കു­വൈ­ത്ത് വി­മാ­നത്താ­വളം


കു­വൈ­ത്ത് സി­റ്റി ­: കു­വൈ­ത്ത് രാ­ജ്യാ­ന്തര വി­മാ­നത്താ­വളത്തിൽ കസ്റ്റംസ് പരി­ശോ­ധനയ്ക്ക് ആധു­നി­ക പരി­ശോ­ധനാ­ സംവി­ധാ­നം വ്യാ­ഴാ­ഴ്ച നി­ലവിൽ വരും. വയർ­ലെസ് ഇലക്ട്രോ­മാ­ഗ്നറ്റിക് ഫ്രി­ക്വൻ­സി­ (ആർ‌.എഫ്‌.ഐ.ഡി­) ഉപയോ­ഗി­ച്ച് വസ്തു­ക്കൾ തി­രി­ച്ചറി­യു­ന്ന സംവി­ധാ­നമാണ് കസ്റ്റംസ് വി­ഭാ­ഗത്തിൽ ഒരു­ക്കി­യി­ട്ടു­ള്ളത്. വി­മാ­നത്താ­വളത്തിൽ ഇറങ്ങു­ന്നവരെ­ സ്വീ­കരി­ക്കാൻ അത്തരത്തിൽ നാല് ഗേ­റ്റു­കൾ ഉണ്ടാ­കു­മെ­ന്ന് കസ്റ്റംസ് ഡയറക്ടറേ­റ്റ് മേ­ധാ­വി­ ജമാൽ അൽ ജലാ­വി­ അറി­യി­ച്ചു­.

ഹാ­ൻ‌­ഡ് ബഗേജ് ഇല്ലാ­തെ­ വരു­ന്ന യാ­ത്രി­കർ­ക്ക് ഗ്രീൻ ചാ­നലി­നു­ സമാ­നം ഇറങ്ങി­വരാ­വു­ന്നതാ­കും ഒരു­ ഗേ­റ്റ്. ലഗേജ് കൈ­വശമു­ള്ളവർ­ക്ക് കടന്നു­വരാ­നു­ള്ളതാണ് മറ്റ് മൂ­ന്ന് ഗേ­റ്റു­കൾ. വി­മാ­നത്താ­വളത്തിൽ എത്തു­ന്ന യാ­ത്രി­കരു­ടെ­ നീ­ക്കം എളു­പ്പമാ­ക്കു­ന്നതിന് പു­തി­യ സംവി­ധാ­നം സഹാ­യകമാ­കു­മെ­ന്ന് അദ്ദേ­ഹം പറഞ്ഞു­.

ഭവന-സേ­വന കാ­ര്യമന്ത്രി­ ജി­നാൻ അൽ ബു­ഷാ­ഹരി­ കഴി­ഞ്ഞ ദി­വസം വി­മാ­നത്താ­വളം സന്ദർ­ശി­ച്ച് പു­തി­യ സംവി­ധാ­നം വി­ലയി­രു­ത്തി­. നി­യമവി­ധേ­യമല്ലാ­ത്ത സാ­ധനങ്ങൾ കൊ­ണ്ടു­വരു­ന്നത് തടയാൻ പു­തി­യ സംവി­ധാ­നം കൂ­ടു­തൽ ഫലപ്രദമാ­കു­മെ­ന്നാണ് കരു­തു­ന്നത്. കസ്റ്റംസ് വി­ഭാ­ഗത്തിൽ മി­കച്ച സേ­വനം കാ­ഴ്ചവയ്ക്കാൻ വനി­താ­ ജീ­വനക്കാ­ർ­ക്ക് കഴി­യു­മെ­ന്ന് മന്ത്രി­ ജി­നാൻ പറഞ്ഞു­. 

പരി­ശോ­ധനാ­ വി­ഭാ­ഗത്തിൽ വനി­താ­ ജീ­വനക്കാ­രു­ടെ­ കു­റവു­ണ്ടെ­ങ്കിൽ അത് പരി­ഹരി­ക്കു­ന്നതി­നു­ള്ള നടപടി­ സ്വീ­കരി­ക്കും. പു­രു­ഷന്മാർ മാ­ത്രം കൈ­യടക്കി­വച്ചി­രു­ന്ന പല തൊ­ഴിൽ മേ­ഖലകളി­ലും വനി­തകളും കഴിവ് തെ­ളി­യി­ച്ചതാ­യും മന്ത്രി­ പറഞ്ഞു­. അതേ­സമയം രാ­ജ്യാ­ന്തര വി­മാ­നത്താ­വളത്തിൽ നി­ർമ്­മാ­ണം പൂ­ർ­ത്തി­യാ­യി­വരു­ന്ന ടെ­ർ­മി­നൽ­-4 പ്രധാ­നമന്ത്രി­ ഷെ­യ്ഖ് ജാ­ബർ അൽ മു­ബാ­റക് അൽ ഹമദ് അൽ സബാഹ് സന്ദർ­ശി­ച്ചു­. ടെ­ർ­മി­നൽ ജൂ­ലൈ­ ആദ്യം ഉദ്ഘാ­ടനം ചെ­യ്യാ­നു­ള്ള തയാ­റെ­ടു­പ്പി­ലാ­ണ്. നി­ശ്ചി­ത സമയത്തി­നകം നി­ർ­മ്മാ­ണം പൂ­ർ­ത്തി­യാ­ക്കു­ന്നതിൽ അധി­കൃ­തരെ­യും തൊ­ഴി­ലാ­ളി­കളെ­യും പ്രധാ­നമന്ത്രി­ പ്രശംസി­ച്ചു­

You might also like

Most Viewed