ഇരു­പത്തേ­ഴാം രാ­വിൽ മസ്ജി­ദു­കളിൽ വി­ശ്വാ­സി­ പ്രവാ­ഹം


കു­വൈ­ത്ത് സി­റ്റി ­: ഇരു­പത്തേ­ഴാം രാ­വിൽ മസ്ജി­ദു­കളിൽ വി­ശ്വാ­സി­കൾ നി­റഞ്ഞു­. ആയി­രം മാ­സങ്ങളെ­ക്കാൾ ശ്രേ­ഷ്ഠമാ­യതെ­ന്ന് കരു­തു­ന്ന ലൈ­ലത്തുൽ ഖദ്‌ർ പ്രതീ­ക്ഷയിൽ പള്ളി­കളിൽ എത്തി­യവർ പാ­പമോ­ചനത്തി­നാ­യി­ മനമു­രു­കി­ പ്രാ‍‍­‍‍ർ­ഥി­ച്ചു­. വി­ടപറയാൻ ഒരു­ങ്ങി­യ മാ­സത്തി­ന്റെ­ ചൈ­തന്യം പൂ­ർ­ണമാ­യും ആവാ­ഹി­ച്ചെ­ടു­ത്ത് ദൈ­വസന്നി­ധി­യിൽ ഒത്തു­കൂ­ടി­യവർ രാവ് പകലാ­ക്കി­ പള്ളി­കളിൽ കഴി­ഞ്ഞു­.

തറാ­വീഹ് നമസ്കാ­രത്തി­നെ­ത്തി­ പാ­തി­രാ­വിൽ ഖി­യാ­മു­ല്ലൈൽ നമസ്കാ‍‍­‍‍രവും നടത്തി­ സു­ബ്‌ഹി­ നമസ്കാ­രത്തി­നു­ശേ­ഷം വീ­ടണഞ്ഞവരും ഒട്ടേ­റെ­. കു­വൈ­ത്തിൽ ഖി­യാ­മു­ല്ലൈൽ നമസ്കാ­രം നടന്ന പള്ളി­കളി­ലെ­ല്ലാം വൻ സു­രക്ഷാ­ സംവി­ധാ­നമാണ് ഒരു­ക്കി­യത്. പള്ളി­കളി­ലേ­ക്കു­ള്ള പാ­തകളിൽ ഗതാ­ഗത തടസ്സം ഇല്ലാ­താ­ക്കു­ന്നതിന് ആഭ്യന്തരമന്ത്രാ­ലയം നടപടി­കൾ സ്വീ­കരി­ച്ചു­. ഖി­യാ­മു‌‌­‌‌ല്ലൈൽ നമസ്കാ­രത്തി­ലെ­ഖു­നൂ­ത്ത് ഭക്തി­സാ­ന്ദ്രമാ­യി­. 

പാ­പമോ­ചനം തൊ­ട്ട് ആഗോ­ള സമാ­ധാ­നം ലഭ്യമാ­കു­ന്നതി­നു­വരെ­ ഇമാ­മു­മാർ പ്രാ­ർ­ത്ഥി­ച്ചു­. ഇമാ­മു­മാ­ർ­ക്ക് പി­ന്നിൽ അണിനി­രന്ന ആയി­രങ്ങൾ ഓരോ­ വാ­ചകത്തി­നും മനമറി­ഞ്ഞ് ആമീൻ ചൊ­ല്ലി­. ചി­ലപ്പോ­ഴൊ­ക്കെ­ അത് ഗദ്ഗദമാ­യി­ മാ­റി­. കു­വൈ­ത്തിൽ ലക്ഷത്തി­ലേ­റെ­ ആളു­കൾ ഖി­യാ­മു­ല്ലൈൽ നമസ്കാ­രത്തിന് എത്താ­റു­ള്ള മസ്ജി­ദുൽ കബീ­റിൽ ഇത്തവണ കനത്ത നി­യന്ത്രണം കാ­രണം പതി­നെ­ണ്ണാ­യി­രത്തോ­ളം ആളു­കൾ­ക്കേ­ അവസരം ലഭ്യമാ­യു­ള്ളൂ­. മസ്ജി­ദുൽ കബീ­റിന് സമീ­പം വി­ശാ­ലമാ­യ സ്ഥലത്ത് തന്പു­കൾ കെ­ട്ടി­ വി­ശ്വാ­സി­കൾ­ക്ക് സൗ­കര്യം ഒരു­ക്കാ­റാ­യി­രു­ന്നു­ പതി­വ്. പള്ളി­യോട് തൊ­ട്ടു­ള്ള ഹൈ­വേ­ വി­കസനം നടക്കു­ന്നതി­നാൽ അസൗ­കര്യം പരി­ഗണി­ച്ച് നി­യന്ത്രണം ഏർ­പ്പെ­ടു­ത്തു­കയാ­യി­രു­ന്നു­. 

You might also like

Most Viewed