ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ റി­ക്രൂ­ട്ട്മെ­ന്റ് : നോ­ർ­ക്ക റൂ­ട്സും അൽ ദു­റ കന്പനി­യും തമ്മിൽ കരാ­ർ


കു­വൈ­ത്ത് സി­റ്റി ­: കു­വൈ­ത്തി­ലേ­ക്ക് ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ റി­ക്രൂ­ട്ട് ചെ­യ്യാൻ കേ­രളത്തി­ലെ­ നോ­ർ­ക്ക റൂ­ട്സും കു­വൈ­ത്തി­ലെ­ അൽ ദു­റ കന്പനി­യും തമ്മിൽ കരാർ. ഇന്ത്യയിൽ നി­ന്നു­ വർ­ഷങ്ങളാ­യി­ മു­ടങ്ങി­ക്കി­ടക്കു­ന്ന ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ റി­ക്രൂ­ട്മെ­ന്റിന് ഇതോ­ടെ­ വഴി­ തെ­ളി­ഞ്ഞു­. 500 പേ­രെ­യാണ് റി­ക്രൂ­ട്ട് ചെ­യ്യു­ക. വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കൾ പീ­ഡി­പ്പി­ക്കപ്പെ­ടു­ന്നു­വെ­ന്ന പരാ­തി­ വ്യാ­പകമാ­യതോ­ടെ­ നി­യമനത്തിന് 2014ൽ ഇന്ത്യാ­ ഗവൺ­മെ­ന്റ് നി­യന്ത്രണം ഏർ­പ്പെ­ടു­ത്തി­യി­രു­ന്നു­. 

തൊ­ഴി­ലാ­ളി­കളു­ടെ­ സം‌രക്ഷണം ഉറപ്പു­വരു­ത്താൻ സ്പോ­ൺ­സർ 2500 ഡോ­ളർ ബാ­ങ്ക് ഗാ­രന്റി­ വയ്ക്കണമെ­ന്ന് ഇന്ത്യ ഉപാ­ധി­ വയ്ക്കു­കയാ­യി­രു­ന്നു­. ഉപാ­ധി­ അംഗീ­കരി­ക്കാൻ കു­വൈ­ത്ത് വി­സമ്മതി­ച്ചതോ­ടെ­ ഇന്ത്യയി­ൽ­നി­ന്നു­ വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളു­ടെ­ വരവും നി­ലച്ചു­. ഇരു­ രാ­ജ്യങ്ങളും തമ്മിൽ ഈ വി­ഷയത്തിൽ നി­ലനി­ന്ന ഭി­ന്നതയും ശക്തമാ­യി­. ബാ­ങ്ക് ഗ്യാ­രന്റി­യെ­ എതി­ർ­ത്ത പാ­ർ­ലി­മെ­ന്റ് അംഗങ്ങൾ ഇന്ത്യയി­ൽ­നി­ന്നു­ള്ള എല്ലാ­വി­ധ റി­ക്രൂ­ട്മെ­ന്റു­കളും നി­ർ­ത്തലാ­ക്കണമെ­ന്ന് ആവശ്യപ്പെ­ടു­ന്ന ഘട്ടം വരെ­യു­ണ്ടാ­യി­. 

തർ­ക്കത്തി­നൊ­ടു­വിൽ 2017 സപ്തംബറി­ലാ­ണു­ ബാ­ങ്ക് ഗ്യാ­രന്റി­ പി­ൻ‌­വലി­ക്കാൻ ഇന്ത്യാ­ ഗവൺ­മെ­ന്റ് തയ്യാ­റാ­യത്. എന്നാൽ റി­ക്രൂ­ട്മെ­ന്റ് സംവി­ധാ­നത്തെ­ക്കു­റി­ച്ചു­ള്ള അവ്യക്തത കാ­രണം വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ റി­ക്രൂ­ട്മെ­ന്റ് പു­നഃസ്ഥാ­പി­ക്കാ­നും കഴി­ഞ്ഞി­രു­ന്നി­ല്ല. ഈ വർ­ഷം ആദ്യം ചേ­ർ­ന്ന ഇന്ത്യ- കു­വൈ­ത്ത് സം‌യു­ക്ത ഗ്രൂ­പ്പ് യോ­ഗത്തിൽ ഇരു­ രാ­ജ്യങ്ങളും തമ്മി­ലു­ള്ള ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ കരാർ അംഗീ­കരി­ച്ചതോ­ടെ­യാ­ണു­ റി­ക്രൂ­ട്മെ­ന്റി­നു­ള്ള വഴി­ തു­റന്നത്.

അതി­നി­ടെ­ കു­വൈ­ത്തിൽ സ്വകാ­ര്യ ഏജൻ­സി­കൾ­ക്ക് പകരം ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ നി­യമനത്തി­നു­ സർ­ക്കാർ നി­യന്ത്രണത്തി­ലു­ള്ള അൽ ദു­റ കന്പനി­ പ്രവർ­ത്തനം തു­ടങ്ങി­യതു­ കാ­ര്യങ്ങൾ എളു­പ്പവു­മാ­ക്കി­. ഇന്ത്യയിൽ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ റി­ക്രൂട് ചെ­യ്യു­ന്നതിന് ആറ് ഏജൻ­സി­കളെ­ കേ­ന്ദ്ര സർ­ക്കാർ അംഗീ­കരി­ച്ചതു­പോ­ലെ­ കു­വൈ­ത്തിൽ അൽ­-ദു­റയും അംഗീ­കൃ­ത ഏജൻ­സി­യാ­യി­.

 അൽ­-ദു­റ കന്പനി­യും നോ­ർ­ക്ക റൂ­ട്ട്സും നടത്തി­യ ചർ­ച്ചയും അതു­വഴി­ കരാ­റിൽ എത്താൻ കഴി­ഞ്ഞതു­മാ­ണു­ പ്രാ­യം ഉൾ­പ്പെ­ടെ­യു­ള്ള ഉപാ­ധി­കൾ­ക്ക് വി­ധേ­യമാ­യി­ കു­വൈ­ത്തി­ലേ­ക്ക് വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ റി­ക്രൂ­ട്മെ­ന്റ് പു­നരാ­രംഭി­ക്കു­ന്നതി­നു­ള്ള അവസരം ഒരു­ക്കി­യത്. പു­തി­യ സംവി­ധാ­നം വഴി­ കു­വൈ­ത്തിൽ എത്തി­പ്പെ­ടു­ന്നവരു­ടെ­ സം‌രക്ഷണകാ­ര്യത്തിൽ ഉറപ്പു­ണ്ടാ­കു­മെ­ന്നതാണ് ഇപ്പോ­ഴത്തെ­ മെ­ച്ചം. നേ­രത്തേ­ ഏജന്റു­മാ­രു­ടെ­ കെ­ണി­യി­ൽ‌­പ്പെ­ട്ടു­ വഞ്ചി­തരാ­യി­രു­ന്ന സാ­ഹചര്യം ഇനി­ ഉണ്ടാ­കി­ല്ലെ­ന്നാണ് അധി­കൃ­തർ കരു­തു­ന്നത്.

അതേ­സമയം ഗാ­ർ­ഹി­ക ജോ­ലി­കൾ­ക്കാ­യി­ 30നും 45നു­മി­ടയിൽ പ്രാ­യമു­ള്ള സ്ത്രീ­കൾ­ക്ക് ഇന്നു­മു­തൽ നോ­ർ­ക്ക റൂ­ട്ട്സി­ന്‍റെ­ വെ­ബ്സൈ­റ്റ് www.norkaroots.net മു­ഖേ­ന ഓൺ­ലൈ­നാ­യി­ അപേ­ക്ഷി­ക്കാ­മെ­ന്ന് ചീഫ് എക്സി­ക്യു­ട്ടീവ് ഓഫീ­സർ അറി­യി­ച്ചു­. ആദ്യപടി­യാ­യി­ 500 വനി­തകളെ­ ഉടൻ തി­രഞ്ഞെ­ടു­ത്ത് പരി­ശീ­ലനം നൽ­കു­ന്നതിന് നോ­ർ­ക്ക റൂ­ട്ട്സും കു­വൈ­ത്ത് സർ­ക്കാർ അംഗീ­കരി­ച്ച അൽ ദു­റ കന്പനി­യും കരാ­റിൽ ഒപ്പു­വെ­ച്ചു­. പരി­ശീ­ലനവും റി­ക്രൂ­ട്ട്മെ­ന്‍റും തി­കച്ചും സു­താ­ര്യവും സൗ­ജന്യവു­മാ­ണ്. ഉദ്യോ­ഗാ­ർ­ത്ഥി­കളിൽ നി­ന്ന് യാ­തൊ­രു­വി­ധത്തി­ലു­ള്ള ഫീ­സും ഈടാ­ക്കു­ന്നതല്ല. ആദ്യം രണ്ടു­വർ­ഷത്തേ­യ്ക്കാണ് നി­യമനം. ആഹാ­രവും താ­മസവും യാ­ത്രാ­സൗ­കര്യവും സൗ­ജന്യമാ­ണ്. കു­വൈ­ത്തി­ലെ­ ഇന്ത്യൻ എംബസി­ മു­ഖേ­നയാണ് നി­യമനം ഏകോ­പി­പ്പി­ക്കു­ന്നത്. 

You might also like

Most Viewed