അഭിമന്യുവിന്റെ കൊലപാതകം : കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു


കുവൈറ്റ് സിറ്റി : മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കിജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ മൃഗീയമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജൂലൈ 13, വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യ വിശ്വാസികളായ എല്ലാ കുവൈറ്റ് മലയാളികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മേഖലാ കേന്ദ്രങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ- 50292779, അബുഹലീഫ- 51355822, ഫഹഹീൽ- 65092366, സാൽമിയ- 66736369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed