കു­വൈ­ത്തിൽ വൻ സാ­ന്പത്തി­ക നി­ക്ഷേ­പത്തിന് സാ­ധ്യതയൊ­രു­ക്കി­ സി­ൽ­ക്ക്‌ സി­റ്റി­ പദ്ധതി­


കു­വൈത്ത് സി­റ്റി ­: വി­ഷൻ 2035ന്റെ­ ഭാ­ഗമാ­യു­ള്ള സി­ൽക്ക് സി­റ്റി­ പദ്ധതി­ പു­രോ­ഗമി­ക്കു­ന്നു­. കൂ­ടു­തൽ വി­ദേ­ശ നി­ക്ഷേ­പം ആകർഷി­ക്കാൻ ഈ പദ്ധതി­യി­ലൂ­ടെ­ കഴി­യു­മെ­ന്നു­മാണ് വി­ദഗ്ദ്ധരു­ടെ­ വി­ലയി­രു­ത്തൽ. കു­വൈത്ത് അമീർ ഷെ­യ്ഖ് സബഹ് അൽ അഹമദ് അൽ ജബാർ അൽ സബഹ് വി­ഭാ­വന ചെ­യ്ത വി­ഷൻ 2035 സ്വപ്ന പദ്ധതി­യാണ് സി­ൽക്ക് സി­റ്റി­ പദ്ധതി­. കു­വൈത്തി­ന്റെ­ വടക്കു­ ഭാ­ഗത്തു­ള്ള സു­ബി­യ കേ­ന്ദ്രീ­കരി­ച്ചാണ് പദ്ധതി­ ഒരു­ങ്ങു­ന്നത്. 250 സ്ക്വയർ കി­ലോ­മീ­റ്ററിൽ 86 ബി­ല്ല്യൺ യു­.എസ് ഡോ­ളർ ചെ­ലവഴിച്ച് 25 വർഷം കൊ­ണ്ട് പൂ­ർത്തി­യാ­കു­ന്ന രീ­തി­യിൽ ആണ് പദ്ധതി­ വി­ഭാ­വനം ചെ­യ്തി­രി­ക്കു­ന്നത്.

പണി­ പു­രോ­ഗമി­ക്കു­ന്ന ജാ­ബർ കോസ് വെ­ വഴി­ സി­ൽക്ക് സി­റ്റി­യെ­ കു­വൈത്ത് സി­റ്റി­യു­മാ­യി­ ബന്ധി­പ്പി­ക്കു­ന്ന, സി­ൽക്ക് സി­റ്റി­യി­ലെ­ പ്രധാ­ന ആകർഷണം 1001 മീ­റ്റർ ഉയരമു­ള്ള മു­ബാ­റക് അൽ കബീർ ടവർ ആയി­രി­ക്കും. 234 നി­ലകളിൽ ആയി­ 7000 ആളു­കളെ­ ഉൾകൊ­ള്ളാൻ ശേ­ഷി­ ഉള്ള കെ­ട്ടി­ടമാ­യി­രി­ക്കും ഇത്. വി­ദേ­ശ നി­ക്ഷേ­പം ലക്ഷ്യമാ­ക്കി­ സ്വതന്ത്ര വാ­ണി­ജ്യ മേ­ഖല ആയി­ട്ടാ­യി­രി­ക്കും വി­കസന പരി­പാ­ടി­കൾ ആസൂ­ത്രണം ചെ­യ്യു­ക.

ഹോ­ട്ടലു­കൾ, വാ­ണി­ജ്യ കേ­ന്ദ്രങ്ങൾ, മറ്റു­ അനു­ബന്ധ സൗ­കര്യങ്ങൾ എല്ലാം പദ്ധതി­യുടെ­ ഭാ­ഗമാ­ണ്. പ്രകൃ­തി­യോ­ടു­ ഇണങ്ങി­ ചേ­ർന്ന് ഒരു­ ഉദ്യാ­ന നഗരി­ കൂ­ടി­ ആയി­രി­ക്കും സിൽക്ക് സി­റ്റി­. വൻ മു­തൽ മു­ടക്കിൽ വി­ദേ­ശ നി­ക്ഷേ­പം ആകർഷി­പ്പി­ക്കാൻ കൂ­ടി­ ഉദ്ദേ­ശി­ച്ചുള്ള പദ്ധതി­യിൽ നി­രവധി­ തൊ­ഴി­ലവസരങ്ങളും ലഭ്യമാ­കു­ന്നതാ­ണ്.

You might also like

Most Viewed