ബലി­പെ­രു­ന്നാ­ളിന് കു­വൈ­ത്തിൽ താ­ൽ­ക്കാ­ലി­ക അറവു­ശാ­ലകൾ സ്ഥാ­പി­ക്കും


കു­വൈ­ത്ത് സി­റ്റി­ : കു­വൈ­ത്തിൽ ബലി­ പെ­രു­ന്നാ­ളി­നോട് അനു­ബന്ധി­ച്ച് താ­ൽ­ക്കാ­ലി­ക അറവു­ശാ­ലകൾ നി­ർ­മ്മി­ക്കാൻ ഫുഡ് ആൻ­ഡ് ന്യൂ­ട്രീ­ഷൻ അതോറി­റ്റി­യും സഹകരണ സംഘം യൂ­ണി­യനും ധാ­രണയി­ലെ­ത്തി­. അനധി­കൃ­തമാ­യി­ നടത്തു­ന്ന അറവു­ശാ­ലകൾ കണ്ടെ­ത്താൻ വി­വി­ധ സർ­ക്കാർ വകു­പ്പു­കളു­മാ­യി­ യോ­ജി­ച്ചു­ നീ­ങ്ങു­മെ­ന്ന് അതോ­റി­റ്റി­ വ്യക്ത മാ­ക്കി­.

പബ്ലിക് അതോ­റി­റ്റി­ ഫോർ ഫുഡ് ആൻ­ഡ് ന്യൂ­ട്രീ­ഷൻ ഉപമേ­ധാ­വി­ ഉപമേ­ധാ­വവി­ ഡോ­. അമൽ റഷ്ദാ­നും യൂ­നി­യൻ ഓഫ് കോ­ ഓപ്പറേ­റ്റീവ് സൊ­സൈ­റ്റീസ് ചെ­യർ­മാൻ ഖാ­ലിദ് അൽ ഉതൈ­ബി­യും തമ്മിൽ കഴി­ഞ്ഞ ദി­വസം നടത്തി­യ ചർ­ച്ചയി­ലാണ് താ­ൽക്കാലി­ക അറവു­ശാ­ലകൾ നി­ർ­മ്മി­ക്കാൻ ധാ­രയാ­യത്. ബലി­പെ­രു­ന്നാൾ സീ­സണിൽ ഭക്ഷ്യ സുരക്ഷാ­ മാ­നദണ്ധങ്ങൾ ലംഘി­ക്കപ്പെ­ടു­ന്നി­ല്ല എന്ന് ഉറപ്പാ­ക്കുന്നതി­നാണ് ജമി­യകളു­മാ­യി­ സഹകരി­ച്ചു­ താ­ൽക്കാ­ലി­ക അറവു­ ശാ­ലകൾ പണി­യാൻ അതോ­റി­റ്റി­ മു­ൻ­കൈ­ എടു­ക്കു­ന്നത്.

അറവു­ശാ­ലകളു­ടെ­ സു­രക്ഷ, ഹലാൽ സേ­വനങ്ങളാ­ണെ­ന്ന് ഉറപ്പാ­ക്കൽ, അറവ് മാ­ലി­ന്യം കൈ­കാ­ര്യം ചെ­യ്യൽ എന്നി­വയു­മാ­യി­ ബന്ധപ്പെ­ട്ട് വി­വി­ധ വകു­പ്പു­കൾ നി­രീ­ക്ഷണം നടത്തും. അനധി­കൃ­ത അറവു­ശാ­ലകളിൽ പരി­ശോ­ധന നടത്തി­ പി­ഴയീ­ടാ­ക്കാൻ വി­വി­ധ സർ­ക്കാർ വകു­പ്പു­കളു­മാ­യി­ യോ­ജി­ച്ച് നീ­ങ്ങു­മെ­ന്നും ഫുഡ് ആൻ­ഡ് ന്യൂ­ട്രീ­ഷൻ പബ്ലിക് അതോ­റി­റ്റി­ വ്യക്തമാ­ക്കി­.

അതി­നി­ടെ­ രാ­ജ്യത്തെ­ ഭക്ഷ്യവി­ൽപ്പന ശാ­ലകളിൽ പരി­ശോ­ധന ശക്തമാ­ക്കു­മെ­ന്ന് കു­വൈ­ത്ത് മു­നി­സി­പ്പാ­ലി­റ്റി­ മേ­ധാ­വി­ അഹ്മനദ് അൽ­മൻ­ഫൂ­ഹി­ പറഞ്ഞു­. ഭക്ഷണ സാ­ധനങ്ങൾ വൃ­ത്തി­ഹീ­നമാ­യ അന്തരീ­ക്ഷത്തിൽ സൂ­ക്ഷി­ക്കു­ന്ന സ്ഥാപനങ്ങൾ­ക്കെ­തി­രെ­ കടു­ത്ത നടപടി­യു­ണ്ടാ­കും. ഹവല്ലി­യി­ലെ­ റെ­സ്റ്റോ­റൻ­റി­ൽ­നി­ന്ന് ഭക്ഷണം കഴി­ച്ചവർ­ക്ക് വി­ഷബാ­ധയു­ണ്ടാ­യ സാ­ഹചര്യത്തി­ലാണ് മു­നി­സി­പ്പാ­ലി­റ്റി­ നടപടി­ കർ­ശനമാ­ക്കു­ന്നത്.

You might also like

Most Viewed