കു­വൈ­ത്തിൽ സൈ­നി­ക ഇടത്താ­വളം ഒരു­ങ്ങു­ന്നു­


കുവൈത്ത് സിറ്റി : കു­വൈ­ത്തിൽ അമേ­രി­ക്കൻ സൈ­നി­ക സാ­മഗ്രി­കളു­ടെ­ ഇടത്താ­വളമൊ­രു­ങ്ങു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്. പശ്ചി­മേ­ഷ്യയി­ലെ­ വി­വി­ധ രാ­ജ്യങ്ങളിൽ തന്പടി­ച്ച യു­.എസ് സൈ­നി­കർ­ക്കും സഖ്യസേ­നകൾ­ക്കും ആവശ്യമാ­യ ലോ­ജി­സ്റ്റിക് സപ്പോ­ർ­ട്ട് ലഭ്യമാ­ക്കു­ന്ന കാ­ർ­ഗോ­ സി­റ്റി­യു­ടെ­ നി­ർമ്­മാ­ണമാണ് കു­വൈ­ത്തിൽ പു­രോ­ഗമി­ക്കു­ന്നത്.

യു­.എസ് സൈ­നി­ക വൃ­ത്തങ്ങളെ­ ഉദ്ധരി­ച്ചു­ പ്രാ­ദേ­ശി­ക പത്രമാണ് ഇക്കാ­ര്യം റി­പ്പോ­ർ­ട്ട് ചെ­യ്തത്. കു­വൈ­ത്ത് അന്താ­രാ­ഷ്ട്ര വി­മാ­നത്താ­വളത്തിന് സമീ­പം 33000 മീ­റ്റർ ചതു­രശ്ര മീ­റ്റർ ചു­റ്റളവി­ലാണ് യു­.എസ് കാ­ർ­ഗോ­ സി­റ്റി­യു­ടെ­ പണി­ പു­രോ­ഗമി­ക്കു­ന്നത്. എല്ലാ­ ദി­വസവും 24 മണി­ക്കൂ­റും എന്ന രീ­തി­യിൽ ദ്രു­തഗതി­യി­ലാണ് നി­ർ­മ്മാ­ണ പ്രവൃ­ത്തി­കൾ പു­രോ­ഗമി­ക്കു­ന്നത്. 32 മി­ല്യൺ ഡോ­ളർ ചെ­ലവ് കണക്കാ­ക്കി­യ പദ്ധതി­യു­ടെ­ ഉദ്ഘാ­ടനം അടു­ത്ത നവംബറിന് മു­ന്പ് ഉണ്ടാ­കു­മെ­ന്നാണ് സൂ­ചന.

നി­ർ­മ്മാ­ണം പൂ­ർ­ത്തി­യാ­യാൽ പശ്ചി­മേ­ഷ്യയിൽ അമേ­രി­ക്കയു­ടെ­ ഏറ്റവും വലി­യ എയർ ലോ­ജി­സ്റ്റിക് കേ­ന്ദ്രമാ­യി­രി­ക്കും കു­വൈ­ത്തി­ലേ­ത്. സമീ­പ രാ­ജ്യങ്ങളി­ലെ­ യു­.എസ് ക്യാ­മ്പു­കളി­ലേ­ക്ക് ആവശ്യമാ­യ സൈ­നി­ക സാ­മഗ്രി­കളു­ടെ­ നീ­ക്കമു­ൾ­പ്പെ­ടെ­ കാ­ര്യങ്ങൾ­ക്കാകും കാ­ർ­ഗോ­ സി­റ്റി­ വഴി­ നടക്കു­ക.

You might also like

Most Viewed