ബോ­ർ­ഡിംഗ് പാസ് വലി­ച്ചെ­റി­യു­ന്നവർ­ക്ക് ഒരു­ മു­ന്നറി­യി­പ്പ്


കു­വൈ­ത്ത് സി­റ്റി ­: വി­മാ­ന യാ­ത്രയു­ടെ­ ബോ­ർ­ഡിംഗ് പാസ് കു­പ്പത്തൊ­ട്ടി­യിൽ കളയു­കയോ­ വി­മാ­നത്തിൽ ഉപേ­ക്ഷി­ച്ച് പോ­വു­കയോ­ ചെ­യ്യരു­തെ­ന്ന് മു­ന്നറി­യി­പ്പ്. സമർത്­ഥനാ­യ ഒരു­ ഹാ­ക്കർ­ക്ക് കാ­ർ­ഡ് ഉടമയു­ടെ­ വ്യക്തി­ഗത വി­വരങ്ങൾ ചോ­ർ­ത്തി­യെ­ടു­ക്കാൻ ബോ­ർ­ഡിംഗ് പാ­സി­ലൂ­ടെ­ കഴി­യു­മെ­ന്ന്  സൈ­ബർ ക്രൈം വി­ദഗ്ദ്ധൻ റാ‌­‌ഇദ് അൽ റൂ­മി­ പറയു­ന്നു­.

യാ­ത്രക്കാ­രന്റെ­ പേ­രും യാ­ത്ര ചെ­യ്‌ത സ്ഥലത്തി­ന്റെ­ പേ­രും മാ­ത്രമാണ് ബോ­ർ­ഡിംഗ് പാസ് വഴി­ ലഭി­ക്കു­ക എന്ന ധാ­രണ തെ­റ്റാ­ണ്. ബോ­ർ­ഡിംഗ് പാ­സി­ന്റെ­ പടമെ­ടു­ത്ത് സമൂഹ മാ­ധ്യമങ്ങളിൽ പോ­സ്റ്റ് ചെ­യ്യു­ന്ന ചി­ലരു­മു­ണ്ട്. വാ­സസ്ഥലത്ത് താൻ ഇല്ലെ­ന്നവി­വരം മറ്റു­ള്ളവരെ­ അറി­യി­ക്കു­ന്നതിന് തു­ല്യമാണ് അത്. വീട് കവർ­ച്ചയ്ക്കും മറ്റും ആരെ­ങ്കി­ലും ആ സമയം ഉപയോ­ഗപ്പെ­ടു­ത്തി­യെ­ന്നും വരാം. കടകളിൽ ക്രെ­ഡി­റ്റ് കാ­ർ­ഡ് ഉപയോ­ഗി­ക്കു­ന്നവർ ഇതിന് കാ­ഷ്യറു­ടെ­ സേ­വനം തേ­ടു­ന്നതും കരു­തി വേ­ണമെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed