ഇന്ത്യ - കു­വൈ­ത്ത് ബന്ധം കൂ­ടു­തൽ‍ ശക്തി­ ആ­ർ‍­ജ്ജി­ക്കു­ന്നതാ­യി­ കു­വൈ­ത്ത്


കു­വൈ­ത്ത്സി­റ്റി ­: ഇന്ത്യ-കു­വൈ­ത്ത് ബന്ധം വി­വി­ധ മേ­ഖലകളിൽ കൂ­ടു­തൽ ശക്തമാ­കു­ന്നതാ­യി­ കു­വൈത്ത് വി­ദേ­ശകാ­ര്യ സഹമന്ത്രി­ ഖാ­ലിദ് അൽ ജാ­റള്ള. കഴി­ഞ്ഞ ദി­വസം ഇന്ത്യൻ സ്ഥാ­നപതി­ കെ­. ജീ­വസാ­ഗർ കു­വൈ­ത്ത് വി­ദേ­ശ കാ­ര്യ സഹമന്ത്രി­ ഖാ­ലിദ് അൽ ജാ­റള്ളയു­മാ­യി­ നടത്തി­യ കൂ­ടിക്കാ­ഴ്ചയി­ലാണ് ഇക്കാ­ര്യം വ്യക്തമാ­ക്കി­യത്. അന്താ­രാ­ഷ്ട്ര തലത്തി­ലും മേ­ഖലയി­ലും കൈ­വരി­ച്ചി­ട്ടു­ള്ള പു­രോ­ഗതി­യും സംഭവവി­കാ­സങ്ങളും ചർ­ച്ചാ­ വി­ഷയമാ­യി­. 

ഇന്ത്യയു­മാ­യി­ വി­വി­ധ മേ­ഖലകളിൽ വി­ദ്യാ­ഭ്യാ­സം, ഊർ­ജ്ജം, സാ­ങ്കേ­തി­ക, സാ­മൂ­ഹ്യ, സാന്പത്തി­ക മേ­ഖലകളിൽ കൈ­ കോ­ർ­ക്കു­ന്നതി­നാണ് ഇരു­ സർ­ക്കാ­രു­കളു­ടെ­യും നീ­ക്കമെ­ന്നും പഞ്ഞ ഖാ­ലിദ് അൽ ജാ­റള്ള തൊ­ഴിൽ മേ­ഖലയിൽ സജീ­വ സാ­ന്നി­ദ്ധ്യമാ­യി­ തു­ടരു­ന്ന ഇന്ത്യൻ സമൂ­ഹത്തി­ന്റ സേ­വനം ഇരു­ രാ­ജ്യങ്ങൾ­ക്കു­മി­ടയിൽ തു­ടരു­ന്ന ശക്തമാ­യ നയതന്ത്ര ബന്ധത്തി­ന്റെ­ തെ­ളി­വാ­ണെ­ന്നും സു­ദീ­ർ­ഘമാ­യ ഒരു­ കാ­ലഘട്ടത്തി­ന്റെ­ സവി­ശേ­ഷതയാണ് ഇരു­രാ­ജ്യങ്ങൾ­ക്കു­മി­ടയിൽ നി­ലനി­ൽ­ക്കു­ന്ന സൗ­ഹൃ­ദാ­ന്തരീ­ക്ഷമെ­ന്നും അഭി­പ്രാ­യപ്പെ­ട്ടു­. മു­ടങ്ങി­ക്കി­ടക്കു­ന്ന ന ഴ്സസ് റി­ക്രൂ­ട്ട്മെ­ന്റ്, കൂ­ടാ­തെ­ ഗാ­ർ­ഹി­ക തൊ­ഴിൽ മേ­ഖലയിൽ വനി­ത ഗാ­ർ­ഹി­ക തെ­ഴി­ലാ­ളി­ റി­ക്രൂ­ട്ടി­ംഗ്, കൂ­ടാ­തെ­ സാ­ങ്കേ­തി­ക യോ­ഗ്യതയു­ള്ള ഇന്ത്യക്കാ­ർ­ക്ക് കൂ­ടു­തൽ തെ­ഴിൽ അവസരങ്ങൾ­ക്കും വഴി­ തു­റക്കു­ന്ന  കൂ­ടി­ക്കാ­ഴ്ച്ചയിൽ കു­വൈ­ത്ത് വി­ദേ­ശകാ­ര്യ മന്ത്രാ­ലയം അണ്ടർ സെ­ക്രട്ടറി­ ഓഫീസ് ഡയറക്ടർ അയ്ഹാം അൽ ഒമാർ എന്നി­വർ പങ്കെ­ടു­ത്തു­.

You might also like

Most Viewed