വ്യാ​­​പ​ക പ​രി​­​ശോ​­​ധ​ന​യു​­​മാ​­​യി­ മു​­​നി​­​സി​­​പ്പാ​­​ലി​­​റ്റി­


കു­വൈ­ത്ത് സി­റ്റി­ : കേ­ടാ­യ ഭക്ഷണസാ­ധനങ്ങൾ വി­ൽ­ക്കു­ന്നത് തടയാ­നും വഴി­ക്കച്ചവടക്കാ­രെ­ പി­ടി­കൂ­ടാ­നും അനധി­കൃ­ത പരസ്യ ബോ­ർ­ഡു­കൾ കണ്ടെ­ത്താ­നു­മാ­യി­ മു­നി­സി­പ്പൽ അധി­കൃ­തരു­ടെ­ കർ­ശന പരി­ശോ­ധന. കു­വൈ­ത്തി­ലെ­ മു­ബാ­റക് അൽ കബീർ, കാ­പി­റ്റൽ, ഫർ­വാ­നി­യ, ഹവല്ലി­, ജഹ്റ, അഹ്്മദി­ എന്നീ­ ആറ്­ ഗവർ­ണറേ­റ്റു­കളി­ലും കഴി­ഞ്ഞദി­വസം നടത്തി­യ വ്യാ­പക പരി­ശോ­ധനയയിൽ വനി­തകൾ ഉൾ­പ്പെ­ടെ­ വി­വി­ധ രാ­ജ്യക്കാർ അറസ്റ്റി­ലാ­യി­. ഇവരിൽ ഇന്ത്യക്കാ­രും ഉൾപ്പെ­ടും. പഴങ്ങളും പച്ചക്കറി­കളും ഫർ­ണി­ച്ചറു­കളും കേ­ടു­വന്ന ഇലക്ട്രോ­ണിക് ഉൽ­പ്പന്നങ്ങളു­മടക്കം മു­നി­സി­പ്പാ­ലി­റ്റി­ അധി­കൃ­തർ പി­ടി­ച്ചെ­ടു­ത്തു­. ഹോ­ട്ടലു­കളി­ലും റസ്റ്റോ­റൻ­റു­കളി­ലും പരി­ശോ­ധന നടന്നു­. ഒരാ­ഴ്ചയ്ക്കി­ടെ­ രണ്ട്­ ഭക്ഷ്യവി­ഷബാ­ധ കേ­സു­കൾ റി­പ്പോ­ർ­ട്ട് ചെ­യ്തത് പരി­ശോ­ധനക്ക് ആക്കംകൂ­ട്ടി­യി­ട്ടു­ണ്ടെ­ന്നാണ് കരു­തു­ന്നത്. 

രാ­ജ്യത്ത് പ്രവർ­ത്തി­ക്കു­ന്ന വൃ­ത്തി­യി­ല്ലാ­ത്ത റസ്റ്റോറന്റു­കളോട് ദയയു­ണ്ടാ­കി­ല്ലെ­ന്ന് മു­നി­സി­പ്പാ­ലി­റ്റി­ അധി­കൃ­തർ മു­ന്നറി­യി­പ്പ് നൽ­കി­. ഭക്ഷ്യ വസ്തു­ക്കൾ അനാ­രോ­ഗ്യകരമാ­യ രീ­തി­യിൽ സൂ­ക്ഷി­ച്ചു­വെ­ക്കു­ന്നതും പൊതു­സ്ഥലം കയ്­യേ­റി­ കടകൾ പു­റത്തേ­ക്കു­ നീ­ട്ടു­ന്നതും അനു­വദി­ക്കി­ല്ല. റസ്റ്റോ­റന്റു­കളി­ൽ­നി­ന്ന് ശേ­ഖരി­ച്ച ഭക്ഷണ സാ­ന്പി­ളു­കൾ വി­ദഗ്ദ്ധ പരി­ശോ­ധനക്ക് ലാ­ബിൽ അയച്ചി­രി­ക്കു­കയാ­ണ്. ഫലം അനു­കൂ­ലമല്ലെ­ങ്കിൽ നടപടി­യു­ണ്ടാ­വും. കു­വൈ­ത്തിൽ വഴി­വാ­ണി­ഭക്കാ­രു­ടെ­ ആധി­ക്യം പ്രയാ­സം സൃ­ഷ്ടി­ക്കു­ന്നതാ­യി­ പരാ­തി­ ഉയർ­ന്നി­ട്ടു­ണ്ട്. വരും ദി­വസങ്ങളി­ലും റെ­യ്ഡ് പ്രതീ­ക്ഷി­ക്കാ­ം.

You might also like

Most Viewed