കു­വൈ­ത്തിൽ വാ­ഹന ഉടമയ്ക്ക് ഡ്രൈ­വിംഗ് ലൈ­സൻ­സ് നി­ർ­ബന്ധം


കു­വൈ­ത്ത് സിറ്റി : കു­വൈ­ത്തിൽ വാ­ഹന ഉടമയ്ക്ക് ഡ്രൈ­വിംഗ് ലൈ­സൻ­സ് നി­ർ­ബന്ധമാ­ക്കി­. വാ­ഹനപ്പെ­രു­പ്പവും ഗതാ­ഗതക്കു­രു­ക്കും നി­യന്ത്രി­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യാണ് ആഭ്യന്തര മന്ത്രാ­ലയത്തി­ന്റെ­ നടപടി­.  സ്വദേ­ശി­കൾ­ക്കും വി­ദേ­ശി­കൾ­ക്കും പു­തി­യ നി­യമം ബാ­ധകമാ­യി­രി­ക്കും. വാ­ഹന ഉടമയു­ടെ­ ലൈ­സൻ­സ് അസാ­ധു­വാ­ക്കപെ­ട്ടാൽ കാർ രജി­സ്ട്രേ­ഷൻ പു­തു­ക്കാ­നാ­വി­ല്ല. ഡ്രൈ­വിംഗ് ലൈ­സൻ­സ് ഇല്ലാ­ത്തവരു­ടെ­ പേ­രി­ലു­ള്ള വാ­ഹനങ്ങളു­ടെ­ രജി­സ്ട്രേ­ഷൻ റദ്ദാ­ക്കാ­നു­ള്ള നടപടി­കളും മന്ത്രാ­ലയം ആരംഭി­ച്ചു­.

വി­ദേ­ശി­കൾ ഡ്രൈ­വിംഗ് ലൈ­സൻ­സ് സന്പാ­ദി­ക്കാ­നു­ള്ള വ്യവസ്ഥകൾ പാ­ലി­ക്കാ­ത്ത ജോ­ലി­യി­ലേ­ക്ക് മാ­റു­കയാ­ണെ­ങ്കിൽ നി­ലവി­ലെ­ ലൈ­സൻ­സ് അസാ­ധു­വാ­കും.  ഇത്തരമാ­ളു­കളു­ടെ­ പേ­രി­ലു­ള്ള വാ­ഹനത്തി­ന്റെ­ രജി­സ്ട്രേ­ഷൻ പു­തു­ക്കാൻ പു­തി­യ തീ­രു­മാ­നപ്രകാ­രം അനു­വദി­ക്കി­ല്ല. കു­വൈ­ത്തിൽ ഡ്രൈ­വിംഗ് ലൈ­സൻ­സ് ഉള്ളവരു­ടെ­ എണ്ണം 27 ലക്ഷം കവി­യു­കയും വാ­ഹനപെ­രു­പ്പം മൂ­ലം ഗതാ­ഗതക്കു­രു­ക്ക് രൂ­ക്ഷമാ­ക്കു­കയും ചെ­യ്ത പശ്ചാ­ത്തലത്തി­ലാണ് നി­യന്ത്രണം ഏർ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്.

You might also like

Most Viewed