ട്രാസ്കിന്റെ "മഹോൽസവം 2018 റാഫിൾ കൂപ്പൺ" പുറത്തിറക്കി


മനാമ : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് "മഹോൽസവം 2018" റാഫിൾ കൂപ്പൺ പുറത്തിറക്കി. പന്ത്രണ്ടാമത്തെ വാർഷികം ആഘോഷിക്കുന്ന ട്രാസ്കിന്റെ മെഗാ സ്റ്റേജ് ഷോ മഹോത്സവം 2018 ന്റെ റാഫിൾകൂപ്പൺ പുറത്തിറക്കി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന അർദ്ധ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബിജു കടവി, ജനറൽ സെക്രട്ടറി ശ്രീ. മനോജ്‌ കുരുംബയിൽ, ട്രഷറർ ശ്രീ. പ്രബീഷ്, വനിതാവേദി കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക്, മറ്റു കേന്ദ്ര സമിതി അംഗങ്ങളുടേയും സാന്നിധ്യത്തിൽ വൈസ് പ്രസിഡന്റും, മഹോത്സവം പ്രോഗ്രാം കൺവീനറും കൂടിയായ ശ്രീ. ഹേമചന്ദ്രൻ മച്ചാട്, തക്കാര റെസ്റ്റോറന്റ് മാനേജർ ശ്രീ. രതീഷ് എന്നിവർ ചേർന്നാണ് മഹോത്സവം 2018 ന്റെ റാഫിൾ കൂപ്പൺ പ്രകാശനം നിർവഹിച്ചത്.

2018 ഒക്ടോബര് 12നു ഇൻഡ്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ വച്ചാണ് മഹോത്സവം 2018 നടത്തപ്പെടുന്നത്. റാഫിൾ കൂപ്പൺ കൺവീനർ ശ്രീ. പൗലോസ് വി ഡി ക്കു സാമ്പിൾ പതിപ്പ് നൽകികൊണ്ട് വിതരണോത്ഘാടനവും നടത്തുകയുണ്ടായി.

You might also like

Most Viewed