കു­വൈ­ത്തിൽ ബാ​­​ച്ചി​­​ല​ർ​­മാ​­​ർ​­ക്കാ​­​യി പ്ര​ത്യേ​­​ക താ​­​മ​സ ​കേ​­​ന്ദ്ര​ങ്ങ​ൾ


കു­വൈ­ത്ത് സി­റ്റി ­: ബാ­ച്ചി­ലർ തൊ­ഴി­ലാ­ളി­കൾ­ക്കാ­യി­ പ്രത്യേ­ക താ­മസകേ­ന്ദ്രങ്ങൾ സ്ഥാ­പി­ക്കാ­നു­ള്ള പദ്ധതി­യു­ടെ­ ഫയൽ പാ­ർ­ലമെ­ൻ­റിൽ സമർ­പ്പി­ച്ചു­. മു­നി­സി­പ്പൽ, പൊ­തു­മരാ­മത്ത് വകു­പ്പ് മന്ത്രി­ ഹു­സാം അൽറൂ­മി­യാണ് ഇക്കാ­ര്യം അറി­യി­ച്ചത്. ഇത് സംബന്ധി­ച്ച് പാ­ർ­ലമെൻ­റ് അംഗം അസ്കർ അൽ ഇൻ­സി­യു­ടെ­ ചോ­ദ്യത്തിന് മറു­പടി­ പറയു­കയാ­യി­രു­ന്നു­ മന്ത്രി­.  ആറ് ഗവർ­ണറേ­റ്റു­കളി­ലാ­യി­ 2,20,000 തൊ­ഴി­ലാ­ളി­കൾ­ക്ക് താമസി­ക്കാ­നു­ള്ള സൗ­കര്യമാണ് ഒരു­ക്കു­ക.  2019 അവസാ­നത്തോ­ടെ­ ജഹ്റയു­ടെ­ തെ­ക്കു­ഭാ­ഗത്ത് പ്രത്യേ­ക താ­മസകേ­ന്ദ്രത്തി­െ­ൻ­റ പണി­ പൂ­ർ­ത്തി­യാ­ക്കു­മെ­ന്ന് അദ്ദേ­ഹം പറഞ്ഞു­. 

അഞ്ച്­ താ­മസകേ­ന്ദ്രങ്ങളുടെ­ നി­ർ­മ്മാ­ണം ഉടൻ ആരംഭി­ക്കും. 40,000 തൊ­ഴി­ലാ­ളി­കൾ­ക്ക് സൗ­കര്യമു­ള്ള 246.5 ഹെ­ക്ടർ സ്ഥലം സു­ബി­യ്യയി­ലും 40,000 തൊ­ഴി­ലാ­ളി­കൾ­ക്ക് സൗകര്യമു­ള്ള 246.5 ഹെ­ക്ടർ സ്ഥലം ജഹ്റയു­ടെ­ തെ­ക്ക് ഭാ­ഗത്തും 20,000 തൊ­ഴി­ലാ­ളി­കൾ­ക്ക് സൗ­കര്യമു­ള്ള സ്ഥലം സാ­ൽ­മി­യയി­ലും കണ്ടു­വെ­ച്ചിട്ടു­ണ്ട്. സു­ലൈ­ബി­യയിൽ 101.5 ഹെ­ക്ടർ സ്ഥലവും കബദ് ഭാ­ഗത്ത് 40,000 തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള 246.5 ഹെ­ക്ടർ സ്ഥലവും അഹ്മദി­ ഗവർ­ണറേ­റ്റിൽ ആരി­ഫ്ജാൻ ഭാ­ഗത്ത് 40,000 തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള 246.5 ഹെ­ക്ടർ സ്ഥലവും വഫ്റ ഭാ­ഗത്ത് 40,000 തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള 246.5 ഹെ­ക്ടർ സ്ഥലവു­മാണ് നി­ശ്ചയി­ച്ചി­രി­ക്കു­ന്നത്.

You might also like

Most Viewed