സ്വദേ­ശി­വൽ­ക്കരണം : കി​­​ട്ടാ​­​ക്ക​ടം ബാ​­​ങ്കു​­​ക​ൾ​­ക്ക്​ ബാ​­​ധ്യ​തയാ­കു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്


കു­വൈ­ത്ത് സി­റ്റി­ : സ്വദേ­ശി­വൽക്കരണം നടപ്പാ­ക്കി­യതി­ലൂ­ടെ­ പൊ­തു­മേ­ഖലയി­ൽ­നി­ന്ന് ജോ­ലി­ നഷ്ടപ്പെ­ട്ട വി­ദേ­ശി­കളു­ടെ­ കി­ട്ടാ­ക്കടം ബാ­ങ്കു­കൾ­ക്ക് ബാ­ധ്യതയാ­വു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്. സെ­ൻ­ട്രൽ ബാ­ങ്ക് അടു­ത്തി­ടെ­ പു­റത്തു­വി­ട്ട കണക്കു­കൾ പ്രകാ­രം കഴി­ഞ്ഞ നാ­ലു­വർ­ഷത്തി­നി­ടെ­യു­ള്ള വി­ദേ­ശി­കളു­ടെ­ കി­ട്ടാ­ക്കടം 1.8 ശതകോ­ടി­ ഡോ­ളർ എത്തി­. 85 ശതമാ­നം തദ്ദേ­ശീ­യ ബാ­ങ്കു­കളും ബാ­ക്കി­ മറ്റ് ധനകാ­ര്യ സ്ഥാ­പനങ്ങളു­മാ­ണ്. ഇതിൽ വലി­യൊ­രു­ ഭാ­ഗം വരു­ത്തി­യത് പൊ­തു­മേ­ഖലയി­ൽ­നി­ന്ന് പി­രി­ച്ചു­വി­ട്ടവരാ­ണ്. 

പൊ­തു­മേ­ഖലയിൽ നല്ല ജോ­ലി­യും ശന്പളവു­ള്ള ധൈ­ര്യത്തിൽ തദ്ദേ­ശീ­യ ബാ­ങ്കു­കളി­ൽ­നി­ന്ന് വാ­യ്പയെ­ടു­ത്ത് നാ­ട്ടിൽ വി­വി­ധ പദ്ധതി­കൾ ആസൂ­ത്രണം ചെ­യ്യു­ന്നവർ പെ­െ­ട്ടന്ന് ജോ­ലി­ നഷ്ടമാ­വു­ന്നതോ­ടെ­ പ്രതി­സന്ധി­യി­ലാ­വു­കയാ­ണെ­ന്നാണ് നി­ഗമനം. യാ­ത്രാ­വി­ലക്കും തടവു­ശി­ക്ഷയും ഉൾ­പ്പെ­ടെ­ നടപടി­കൾ മു­റപോ­ലെ­ നടക്കു­ന്നു­ണ്ടെ­ങ്കി­ലും അതു­കൊ­ണ്ട് പലപ്പോ­ഴും ബാ­ങ്കി­െ­ൻ­റ നഷ്ടം നി­കത്തപ്പെ­ടു­ന്നി­ല്ല. അടു­ത്തി­ടെ­ കു­വൈ­ത്ത് സ്വദേ­ശി­വൽക്കരണ നടപടി­കൾ­ക്ക് വേ­ഗം വരു­ത്തി­യി­രു­ന്നു­. 2022ഒാ­ടെ­ പൊ­തു­മേ­ഖല പൂ­ർ­ണമാ­യി­ സ്വദേ­ശി­വൽക്കരി­ക്കണമെ­ന്നാണ് ലക്ഷ്യം.

You might also like

Most Viewed