നൂ­റ്റാ­ണ്ടി­ലെ­ ദൈ­ർ­ഘ്യമേ­റി­യ ചന്ദ്ര ഗ്രഹണത്തി­ന് കു­വൈ­ത്ത് സാ­ക്ഷി­യാ­വും


കുവൈത്ത് സിറ്റി : ഈ നൂ­റ്റാ­ണ്ടി­ലെ­ ഏറ്റവും ദൈ­ർ­ഘ്യമേ­റി­യ ചന്ദ്ര ഗ്രഹണത്തി­ന്­ വെ­ള്ളി­യാ­ഴ്ച കു­വൈ­ത്ത് സാ­ക്ഷ്യം വഹി­ക്കു­മെ­ന്ന് കു­വൈ­ത്ത് സയൻ­സ് ക്ലബ്ബ് അറി­യി­ച്ചു­. ഒരു­ മണി­ക്കൂർ 43 മി­നുട്ട് നീ­ണ്ടു­നി­ൽ­ക്കു­ന്ന ഗ്രഹണം ജൂ­ലൈ 27 വെ­ള്ളി­യാ­ഴ്ചയാണ് ദൃ­ശ്യമാ­കു­ക. കു­വൈ­ത്ത് സമയം രാ­ത്രി­ 9.24ന് ഭാ­ഗി­കമാ­യി­ മറയു­ന്ന ചന്ദ്രൻ 10.30ഒാ­ടെ­ പൂ­ർ­ണമാ­യി­ കാ­ണാ­താ­വും. ഇൗ­ നൂ­റ്റാ­ണ്ടിൽ ഇനി ഇത്രയും കൂ­ടു­തൽ സമയം ഗ്രഹണം ഉണ്ടാ­വാൻ സാ­ധ്യതയി­ല്ലെ­ന്ന്­ ഗോ­ളശാ­സ്ത്രജ്ഞനാ­യ ആദിൽ അൽ സഅ്ദൂൻ അഭി­പ്രാ­യപ്പെ­ട്ടു­

You might also like

Most Viewed