മനു­ഷ്യക്കടത്ത് : കു­വൈ­ത്ത് ടയർ 2 വാ­ച്ച് ലി­സ്റ്റിൽ


കുവൈത്ത് സിറ്റി : മനു­ഷ്യക്കടത്ത് നി­യന്ത്രി­ക്കു­ന്നതിൽ ലോക രാ­ജ്യങ്ങൾ കൈ­വരി­ച്ച പു­രോ­ഗതി­ സംബന്ധി­ച്ച യു­.എസ് േസ്റ്റ­റ്റ് ഡി­പ്പാ­ർ­ട്മെ­ന്റി­ന്റെ­ വാ­ർ­ഷി­ക അവലോ­കന റി­പ്പോ­ർ­ട്ടിൽ ഈ രംഗത്തു­ ഇനി­യും പൂ­ർ­ണ വി­ജയം കാ­ണാ­ത്ത രാ­ജ്യങ്ങൾ ഉൾ­പ്പെ­ട്ട  ടയർ 2 വാ­ച്ച് ലി­സ്റ്റിൽ കു­വൈ­ത്ത് മൂ­ന്നാം തവണയും ഇടം പി­ടി­ച്ചു­.  മനു­ഷ്യക്കടത്തു­ തടയാൻ വി­വി­ധ രാ­ജ്യങ്ങൾ കൈ­ക്കൊ­ണ്ട നടപടി­കളു­ടെ­ അടി­സ്ഥാ­നത്തി­ലാണ് അമേ­രി­ക്ക റി­പ്പോ­ർ­ട്ട് തയ്യാ­റാ­ക്കി­യത്. ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ വ്യവസ്ഥകളിൽ കാ­ലോ­ചി­തമാ­യ മാ­റ്റം വരു­ത്തണമെ­ന്ന് ടയർ 2 വാ­ച്ച് ലി­സ്റ്റിൽ പെ­ട്ട കു­വൈ­ത്തി­നോട് അമേ­രി­ക്ക ആവശ്യപ്പെ­ട്ടു­. 

മനു­ഷ്യക്കടത്ത് തടയാൻ സ്വീ­കരി­ച്ച് പോ­രു­ന്ന നടപടി­കളും അവയു­ടെ­ ഫല പ്രാ­പ്തി­യും അടി­സ്ഥാ­നമാ­ക്കി­യാണ് രാജ്യങ്ങളെ­ വി­വി­ധ വി­ഭാ­ഗങ്ങളാ­യി­ തി­രി­ച്ചത്. ട്രാ­ഫി­ക്കിംഗ് വി­ക്ടിംസ് പ്രൊ­ട്ടക്ഷൻ ആക്റ്റി­ലെ­ മാ­നദണ്ധങ്ങളു­ടെ­ അടി­സ്ഥാ­നത്തിൽ മനു­ഷ്യക്കടത്ത്­തടയു­ന്നതിൽ വി­ജയം കണ്ട രാ­ജ്യങ്ങളെ­ ടയർ ഒന്ന് ഗണത്തി­ലും ശക്തമാ­യ നടപടി­കൾ സ്വീ­കരി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മാ­നദണ്ധങ്ങളു­ടെ­ അടി­സ്ഥാ­നത്തിൽ പൂ­ർ­ണ വി­ജയത്തി­ലെ­ത്താ­ത്ത രാ­ജ്യങ്ങൾ ടയർ ടു­ ഗണത്തിലും ആണ് പട്ടി­കയിൽ ഇടം തേ­ടുന്നത്. മനു­ഷ്യക്കടത്തു­ തടയു­ന്നതിൽ കാ­ര്യമാ­യ പരി­ശ്രമങ്ങൾ എടു­ക്കാ­തി­രി­ക്കു­കയും ടി­.വി­.പി­.എ മാ­നദണ്ധങ്ങൾ പാ­ലി­ക്കപ്പെ­ടാ­തി­രി­ക്കു­കയും ചെ­യ്ത രാ­ജ്യങ്ങളാണ് മൂ­ന്നാ­മത്തെ­ ഗണത്തിൽ ഉള്ളത്. കു­വൈ­ത്ത് തു­ടർ­ച്ചയാ­യ മൂ­ന്നാം വർ­ഷമാണ് ടയർ ടു­ വി­ഭാ­ഗത്തിൽ ഉൾ­പ്പെ­ടു­ന്നത്.

അതേസമയം കഴി­ഞ്ഞ വർ­ഷം ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളു­ടെ­ അവകാ­ശങ്ങൾ സംരക്ഷി­ക്കു­ന്നതിൽ കു­വൈ­ത്ത് സർ­ക്കാർ സ്വീ­കരി­ച്ച നടപടി­കൾ ഏറെ പ്രശംസനീ­യമാ­ണെ­ന്നും റി­പ്പോർ­ട്ട് വ്യക്തമാക്കുന്നു­. ഗാ­ർ­ഹി­ക നി­യമങ്ങളിൽ ഈയി­ടെ­യാ­യി­ വരു­ത്തി­യ പരി­ഷ്കാ­രങ്ങളും സ പോ­ൺ­സർ­മാ­രി­ൽ­നി­ന്ന് ഒളി­ച്ചോ­ടി­യ വീ­ട്ടു­ജോ­ലി­ക്കാ­രി­കൾ­ക്ക് സംരക്ഷണം നൽ­കി­യതും കു­വൈ­ത്തി­ന്റെ­ പ്രതി­ബദ്ധത തെ­ളി­യി­ക്കു­ന്നു­. 

സ്പോ­ൺ­സർ­മാ­രു­ടെ­ പീ­ഡനം കാ­രണം പ്രയാ­സത്തി­ലാ­യ 858 ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ അവരു­ടെ­ നാ­ട്ടി­ലേ­ക്ക് പോ­കാൻ അനു­വദി­ച്ചതും അമേ­രി­ക്കൻ വീ­ദേ­ശകാ­ര്യ മന്ത്രാ­ലയം എടു­ത്തു­ പറഞ്ഞു­.

You might also like

Most Viewed