ഫു​ഡ്​ പാ​­​ർ​­സ​​ൽ­ പദ്ധതി­യു­മാ­യി­ കു­വൈ­ത്തി­ലെ­ ഫുഡ് ബാ­ങ്ക്


കു­വൈ­ത്ത് സി­റ്റി ­: പാ­വപ്പെ­ട്ടവർ­ക്ക് സൗ­ജന്യ ഭക്ഷ്യക്കി­റ്റു­കൾ വി­തരണം ചെ­യ്യു­ന്ന പദ്ധതി­യു­മാ­യി­ കു­വൈ­ത്ത് ഫുഡ് ബാ­ങ്ക് രംഗത്ത്. ‘നൽ­കു­ന്നതിൽ പങ്കാ­ളി­യാ­വു­ക’  എന്ന മു­ദ്രാ­വാ­ക്യവു­മാ­യു­ള്ള ഫുഡ് പാ­ർ­സൽ­ പദ്ധതി­ സാ­മൂ­ഹി­ക ക്ഷേ­മ മന്ത്രാ­ലയത്തി­ന്റെ പി­ന്തു­ണയോ­ടെ­യാണ് നടത്തു­ന്നത്.  അതോ­ടൊ­പ്പം രാ­ജ്യത്തെ­ സഹകരണ സംഘങ്ങളു­ടെ­ പങ്കാ­ളി­ത്തവു­മു­ണ്ടാ­കും. കഷ്ടതയനു­ഭവി­ക്കു­ന്നവർ­ക്ക് ഭക്ഷണാ­വശ്യത്തി­നു­ള്ള സാ­ധനങ്ങൾ കി­റ്റു­കളാ­ക്കി­ എത്തി­ക്കലാണ് ലക്ഷ്യമെ­ന്ന് കു­വൈ­ത്ത് ഫുഡ് ബാ­ങ്ക് ഡെ­പ്യൂ­ട്ടി­ ചെ­യർ­മാൻ മി­ഷാൽ അൽ അൻ­സാ­രി­ വാ­ർ­ത്താ­ സമ്മേ­ളനത്തിൽ അറി­യി­ച്ചു­. യൂ­ണി­യൻ ഓഫ് കൺ­സ്യൂ­മർ കോ­ ഓപ്പറേ­റ്റിവ് സൊ­സൈ­റ്റി­യു­ടെ­ സഹകരണത്തോ­ടെ­യാണ് പദ്ധതി­ നടപ്പാ­ക്കു­ന്നത്.

രാ­ജ്യത്തെ­ വി­വി­ധ ഭാ­ഗങ്ങളി­ലു­ള്ള സഹകരണ സ്ഥാ­പനങ്ങളിൽ പ്രത്യേ­ക പെ­ട്ടി­ സ്ഥാ­പി­ച്ചാണ് ഭക്ഷ്യവസ്തു­ക്കൾ ശേ­ഖരി­ക്കു­ക. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ 360 പെ­ട്ടി­കൾ സ്ഥാ­പി­ക്കും. പദ്ധതി­യു­മാ­യി­ സഹകരി­ക്കാ­നു­ദ്ദേ­ശി­ക്കു­ന്നവർ­ക്ക് ഭേ­ക്ഷ്യാ­ൽപ്­പന്നങ്ങൾ പെ­ട്ടി­കളിൽ നി­ക്ഷേ­പി­ക്കാം. പദ്ധതി­ക്ക് സാ­മൂ­ഹി­കക്ഷേ­മ മന്ത്രാ­ലയത്തി­െ­ൻ­റ പൂ­ർ­ണ പി­ന്തു­ണ ഉറപ്പു­നൽ­കി­യതാ­യും മന്ത്രാ­ലയത്തി­ലെ­ സഹകരണകാ­ര്യ വി­ഭാ­ഗം അണ്ടർ സെ­ക്രട്ടറി­ അബ്ദുൽ അസീസ് ഷു­ഹൈബ് പറഞ്ഞു­. 

ദാ­രി­ദ്ര്യമനു­ഭവി­ക്കു­ന്ന ഒരു­ കു­ടുംബത്തിന് ഒരു­മാ­സത്തെ­ ആവശ്യത്തി­നു­ള്ള ഭക്ഷ്യ വസ്തു­ക്കൾ അടങ്ങു­ന്നതാ­കും ഓരോ­ പാ­ഴ്‌സലു­മെ­ന്ന് കു­വൈ­ത്ത് ഫു­ഡ്ബാ­ങ്ക് ഡയറക്ടർ സാ­ലിം അൽ ഹമ്മാർ വ്യക്തമാ­ക്കി­. 2016ൽ കു­വൈ­ത്തി­ വ്യവസാ­യ പ്രമു­ഖനാ­യ ബദർ നാ­സർ അൽ ഖറാ­ഫി­യാണ് പാ­ഴാ­ക്കി­ക്കളയു­ന്ന ഭക്ഷണം കൊ­ണ്ട് പാ­വങ്ങളു­ടെ­ പട്ടി­ണി­മാ­റ്റു­ക എന്ന ലക്ഷ്യത്തോ­ടെ­ കു­വൈ­ത്ത് ഫുഡ് ബാ­ങ്കിന് തു­ടക്കമി­ട്ടത്.

You might also like

Most Viewed