വനി­തകളു­ടെ­ രാ­ത്രി­ ഡ്യൂ­ട്ടി­ : നി­ർ­ദ്ദേ­ശവു­മാ­യി­ കു­വൈ­ത്ത് മാ­ൻ‌­പവർ അതോ­റി­റ്റി­


കു­വൈ­ത്ത് സി­റ്റി ­: വനി­തകളു­ടെ­ രാ­ത്രി­ ഡ്യൂ­ട്ടി­ സമയം സംബന്ധി­ച്ച് മാ­ൻ‌­പവർ അതോ­റി­റ്റി­ നി­ർ­ദ്ദേ­ശം പു­റപ്പെ­ടു­വി­ച്ചു­. ഹോ­ട്ടലു­കൾ, ഫാ­ർ­മസി­കൾ, മെ­ഡി­ക്കൽ ലാ­ബു­കൾ, ഹെ­ൽ­ത്ത് കെ­യർ കേ­ന്ദ്രങ്ങൾ, നി­യമസ്ഥാ­പനങ്ങൾ, അ‍മ്യൂ­സ്മെ­ന്റ് പാ­ർ­ക്കു­കൾ, നഴ്സറി­കൾ, ഭി­ന്നശേ­ഷി­ക്കാ­രു­ടെ­ കെ­യർ സെ­ന്ററു­കൾ, വ്യോ­മയാ­ന സ്ഥാ­പനങ്ങൾ, തി­യറ്ററു­കൾ, ടി­വി­, -റേ­ഡി­യോ­ േ­സ്റ്റഷനു­കൾ, തു­റമു­ഖങ്ങളി­ലും വി­മാ­നത്താ­വളങ്ങളി­ലു­മു­ള്ള കൊ­മേ­ഴ്സ്യൽ സ്റ്റോ­റു­കൾ, സർ­ക്കാർ പദ്ധതി­കൾ നടപ്പാ­ക്കു­ന്നതി­നാ­യി­ 24/7 പ്രവർ­ത്തി­ക്കു­ന്ന കരാർ സ്ഥാ­പനങ്ങൾ എന്നി­വി­ടങ്ങളിൽ രാ­ത്രി­ ഷി­ഫ്റ്റ് ജോ­ലി­ നി­യന്ത്രണവി­ധേ­യമാ­ക്കും.

ബാ­ങ്കു­കൾ, റസ്റ്റോ­റന്റു­കൾ, സന്നദ്ധസംഘടനകൾ, കോ­-ഓപ്പറേ­റ്റീവ് സ്റ്റോ­റു­കൾ, വനി­താ­ സലൂ­ണു­കൾ, ട്രാ­വൽ ഏജൻ­സി­കൾ, ഷോ­പ്പിംങ് മാ­ളു­കൾ എന്നി­വി­ടങ്ങളിൽ റമസാൻ ഒഴി­കെ­യു­ള്ള കാ­ലങ്ങളിൽ അർ­ധരാ­ത്രി­വരെ­ ഡ്യൂ­ട്ടി­ ചെ­യ്യാം. രാ­ത്രി­ ഡ്യൂ­ട്ടി­ ചെ­യ്യു­ന്ന വനി­താ­ ജീ­വനക്കാ­രു­ടെ­ സു­രക്ഷാ­ സംവി­ധാ­നവും വാ­ഹന സൗ­കര്യവും തൊ­ഴി­ലു­ടമയു­ടെ­ ഉത്തരവാ­ദി­ത്തമാ­യി­രി­ക്കും.

പെ­യി­ന്റ് കടകൾ, ആസ്ബസ്റ്റോസ് നി­ർ­മാ­ണശാ­ലകൾ, ക്ലോ­റി­ൻ­- സോ­ഡ ഉത്പാ­ദക കേ­ന്ദ്രങ്ങൾ, വളം നി­ർ­മാ­ണശാ­ലകളും ശേ­ഖരണ കേ­ന്ദ്രങ്ങളും, ഫാ­ക്ടറി­കളും ഖനി­കളും, അറവു­ശാ­ലകൾ, കീ­ടനാ­ശി­നി­ ഉൽ­പ്പാ­ദക കേ­ന്ദ്രങ്ങൾ, ഇരു­ന്പ് അധി­ഷ്ഠി­ത ജോ­ലി­കൾ, ഇഷ്ടി­ക നി­ർ­മ്മാ­ണ സ്ഥാ­പനങ്ങൾ, അഗ്നി­ശമന ജോ­ലി­കൾ, എണ്ണഖനനം, ഈയം, കൽ­ക്കരി­, പാ­ഷാ­ണം, ഗന്ധകം തു­ടങ്ങി­യവയു­മാ­യി­ ബന്ധപ്പെ­ട്ട സ്ഥാ­പനങ്ങൾ എന്നി­വി­ടങ്ങളിൽ വനി­തകൾ ജോ­ലി­ ചെ­യ്യാൻ പാ­ടി­ല്ല.

കു­ഞ്ഞി­ന്റെ­ ജനന സർ­ട്ടി­ഫി­ക്കറ്റ് ഹാ­ജരാ­ക്കി­യാൽ വനി­താ­ ജീ­വനക്കാ­ർ­ക്ക് രണ്ട് മണി­ക്കൂർ മു­ലയൂ­ട്ടൽ അവധി­ നൽ­കാൻ തൊ­ഴി­ലു­ടമകൾ ബാ­ധ്യസ്ഥരാ­ണ്. ഭർ­ത്താവ് മരണപ്പെ­ടു­ന്ന സംഭവങ്ങളിൽ മു­സ്ലിം വനി­തകൾ­ക്ക് നാ­ലു­മാ­സവും പത്തു­ദി­വസവും ശന്പളത്തോ­ടു­കൂ­ടി­യ അവധി­ക്ക് അവകാ­ശമു­ണ്ട്. വനി­തകൾ­ക്ക് വേ­ണ്ടി­ മാ­ത്രമു­ള്ള സ്ഥാ­പനങ്ങളിൽ പു­രു­ഷന്മാർ ജോ­ലി­ ചെ­യ്യു­ന്നതി­നും വി­ലക്കു­ണ്ട്.

You might also like

Most Viewed