കു­വൈ­ത്തി­ന്റെ­ എണ്ണയി­തര വരു­മാ­നത്തിൽ വൻ വർ­ദ്ധനവ്


കു­വൈ­ത്ത് സി­റ്റി ­: വരു­മാ­നത്തിന് എണ്ണയെ­ മാ­ത്രം ആശ്രയി­ക്കു­ന്നതിൽ മാ­റ്റം വരു­ത്താ­നു­ള്ള നടപടി­കൾ വി­ജയം കാ­ണു­ന്നതാ­യി­ സൂ­ചന. ധനമന്ത്രാ­ലയം അംഗീ­കരി­ച്ച കഴി­ഞ്ഞ (2017 -2018) സാ­ന്പത്തി­ക വർ­ഷത്തെ­ അന്തി­മ സാ­ന്പത്തി­ക റി­പ്പോ­ർ­ട്ട് അനു­സരി­ച്ച് 170 കോ­ടി­  ദി­നാർ ആണ് എണ്ണയി­തര വരു­മാ­നം. മുൻ വർ­ഷത്തെ­ക്കാൾ 21.7 ശതമാ­നം കൂ­ടു­തലാ­ണി­ത്. 1600 കോ­ടി­ ദി­നാർ വരവും 1920 കോ­ടി­ ദി­നാർ ചെ­ലവു­മാണ് മൊ­ത്തം രേ­ഖപ്പെ­ടു­ത്തി­യി­ട്ടു­ള്ളത്. 

വരു­മാ­നത്തി­ൽ­ നി­ന്ന് 10 ശതമാ­നം ഭാ­വി­ ജനതയ്ക്കാ­യു­ള്ള നി­ധി­യി­ലേ­ക്കു­ മാ­റ്റി­വച്ചതി­നു­ശേ­ഷം 480 കോ­ടി­  ദി­നാർ കമ്മി­യാണ് രേ­ഖപ്പെ­ടു­ത്തി­യി­ട്ടു­ള്ളത്. മൊ­ത്തം ചെ­ലവി­ന്റെ­ 16.7% ക്യാ­പി­റ്റൽ എക്സ്പൻ­ഡി­ച്ചർ ആണ്. തൊ­ട്ടു­ മു­ൻ‌­വർ­ഷത്തെ­ക്കാൾ 22.8% കൂ­ടു­തലാ­ണി­ത്.

ദേ­ശീ­യ സന്പദ്ഘടന പി­ടി­ച്ചു­നി­ർ­ത്തു­കയും അടി­സ്ഥാ­ന സൗ­കര്യങ്ങൾ ഒരു­ക്കു­ന്നതിൽ വി­ട്ടു­വീ­ഴ്ച ചെ­യ്യാ­തി­രി­ക്കു­കയും ചെ­യ്യു­മെ­ന്ന സർ­ക്കാർ നി­ലപാ­ടി­ന്റെ­ വി­ജയമാണ് അതെ­ന്ന് ധനമന്ത്രി­ ഡോ­. നാ­യിഫ് അൽ ഹജ്‌റഫ് പറഞ്ഞു­. കഴി­ഞ്ഞ സന്പത്തി­ക വർ­ഷം എണ്ണയി­ൽ ­നി­ന്നു­ള്ള വരു­മാ­നം 1430 കോ­ടി­ ദി­നാ­റാ­ണ്.

മുൻ വർ­ഷത്തെ­ക്കാൾ 22.2% കൂ­ടു­തൽ. മൊ­ത്തം വരു­മാ­നത്തിൽ മു­ൻ‌­വർ­ഷത്തെ­ക്കാൾ 22.1% വർ­ദ്ധന ലഭി­ച്ചു­. കഴി­ഞ്ഞ വർ­ഷം ക്രൂ­ഡി­നു­ ലഭി­ച്ച ശരാ­ശരി­ വി­ല വീ­പ്പയ്ക്ക് 54.15 ഡോ­ളർ ആണ്. ചെ­ലവി­നത്തിൽ 14.0 ബി­ല്യൻ ദി­നാർ ശന്പളം, സബ്സി­ഡി­ എന്നിവയ്ക്കാണ് ചെ­ലവഴി­ച്ചത്. മൊത്തം ചെ­ലവി­ന്റെ­ 73 ശതമാ­നമാണ് പ്രസ്തു­ത തു­ക.

മു­ൻ‌­വർ­ഷത്തെ­ക്കാൾ 8.4% വർ­ദ്ധനയു­മു­ണ്ടാ­യി­ട്ടു­ണ്ട്. മൂ­ലധന ചെ­ലവിൽ മു­ൻ‌­വർ­ഷത്തെ­ക്കാൾ 22 ശതമാ­നം വർ­ധനയു­ണ്ടാ­യി­. 3.2 ബി­ല്യൺ ദി­നാർ ആണ് ചെ­ലവഴി­ച്ചത്. മൊ­ത്തം ചെ­ലവാ­യ 10.2 ബി­ല്യൺ ദി­നാർ മുൻ വർ­ഷത്തേ­തി­നെ­ക്കാൾ 8.7 ശതമാ­നമാ­ണെ­ന്നും റി­പ്പോ­ർ­ട്ട് വ്യക്തമാ­ക്കു­ന്നു­.

You might also like

Most Viewed