കു­വൈ­ത്തിൽ ഓൺ‌­ലൈൻ മാ­ധ്യമം തു­ടങ്ങു­ന്നതിന് 547 അപേ­ക്ഷകൾ


കുവൈത്ത് സിറ്റി : ഓൺ‌ലൈൻ മാധ്യമം ആരംഭിക്കുന്നതിന് 547 അപേക്ഷകൾ ലഭിച്ചതായി വാർത്താവിതരണ മന്ത്രാലയ ത്തിലെ ഇലക്ട്രോണിക് പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ലാദി അൽ സബൈ‌ഇ അറിയിച്ചു. അവയിൽ 492 എണ്ണവും നിർദ്ദിഷ്ട മാനദണ്ധങ്ങൾ പാലിക്കാത്തവയാണെന്നു കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തു നിലവിൽ 268 ഓൺ‌ലൈൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വെബ്‌സൈറ്റുകളിലും ഇല ക്ട്രോണിക്സ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സംബന്ധിച്ചു കൃത്യമായ മാനദണ്ധങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം തടയില്ല. എന്നാൽ നിയമവ്യവസ്ഥകൾക്ക് അകത്തായിരിക്കണം സ്വാതന്ത്ര്യത്തിന്റെ പരിധി. അനാവശ്യമായ സെൻസർഷിപ് ഏർപ്പെടുത്തുന്നുവെന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed