വൈ­ദ്യു­തി­ ഉൽ­പ്പാ­ദനം : സ്വകാ‍‍­‍‍ര്യ മേ­ഖലയെ പ്രോ­ത്സാ­ഹിപ്പിക്കുമെന്ന് കുവൈത്ത്


കുവൈത്ത് സിറ്റി : വൈദ്യുതി ഉൽപ്പാദന രംഗത്തു സ്വകാ‍ര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് എണ്ണ, ജലം-, വൈദ്യുതി മന്ത്രി ബഖീത്ത് അൽ റാഷിദി അറിയിച്ചു. വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു പരിസ്ഥിതി സൗഹൃദ പദ്ധതികളാണു നടപ്പാക്കുക.

അതേസമയം വൈദ്യുതി ഉപയോഗം കണക്കാക്കുന്നതിനുള്ള സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്ന് ജലം-, വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബുഷാഹരി അറിയിച്ചു.

You might also like

Most Viewed