കു­വൈ­ത്തിൽ ചെ­മ്മീൻ പി­ടി­ക്കു­ന്നതി­ലെ­ വി­ലക്ക് നീ­ക്കി­


കു­വൈ­ത്ത് സി­റ്റി­ : കു­വൈ­ത്തിൽ സ്വദേ­ശി­കളു­ടെ­യും വി­ദേ­ശി­കളു­ടെ­യും ഇഷ്ടഭക്ഷണമാ­യ ചെ­മ്മീൻ പി­ടി­ക്കു­ന്നതിന് ഏർ­പ്പെ­ടു­ത്തി­യി­രു­ന്ന വി­ലക്ക് സർ­ക്കാർ പി­ൻ­വലി­ച്ചു­. ഓഗസ്റ്റ് ഒന്നു­മു­തൽ ജനു­വരി­ 31 വരെ­ ചെ­മ്മീൻ പി­ടി­ക്കാം. പ്രജനനസമയം കണക്കി­ലെ­ടു­ത്താണ് ഫെ­ബ്രു­വരി­ ഒന്നു­മു­തൽ ജൂ­ലായ് 31 വരെ­ ചെ­മ്മീൻ പി­ടി­ക്കു­ന്നതിന് വി­ലക്ക് ഏർ­പ്പെ­ടു­ത്തി­യത്. കാ­ർ­ഷി­ക മത്സ്യവി­ഭവ സംരക്ഷണ അതോ­റി­റ്റി­യും തീ­രസംരക്ഷണ സേ­നയും കൂ­ടാ­തെ­ മീ­ൻ­പി­ടി­ത്ത യൂ­ണി­യനും സംയു­ക്തമാ­യി­ എല്ലാ­വി­ധ ഒരു­ക്കങ്ങളും ചെ­മ്മീൻ സീ­സണ് മു­ന്നോ­ടി­യാ­യി­ സജ്ജമാ­ക്കി­.

വി­ലക്ക് പി­ൻ­വലി­ച്ചതോ­ടെ­ ചെ­റു­ ബോ­ട്ടു­കളി­ലും ലോ­ഞ്ചു­കളി­ലു­മാ­യി­ നൂ­റു­കണക്കിന് മത്സ്യത്തൊ­ഴി­ലാ­ളി­കൾ ചെ­മ്മീൻ വേ­ട്ടയ്ക്കാ­യി­ ആഴക്കടലി­ലേ­ക്ക് പോ­യി­. ഈ മേ­ഖലയിൽ കേ­രളത്തി­ൽ­നി­ന്നു­ള്ള നൂ­റു­കണക്കി­നാ­ളു­കളാണ് തൊ­ഴിൽ ചെ­യ്യു­ന്നത്. കേ­രളത്തിൽ തി­രൂർ, കു­റ്റി­പ്പു­റം എന്നി­വി­ടങ്ങളി­ൽ­നി­ന്നു­ള്ള മലയാ­ളി­കൾ കു­വൈ­ത്തി­ലെ­ മീൻ മാ­ർ­ക്കറ്റിൽ വർ­ഷങ്ങളാ­യി­ ജോ­ലി­ ചെ­യ്യു­ന്നു­ണ്ട്. പതി­വു­പോ­ലെ­ ഈ വർ­ഷവും രണ്ടാ­യി­രം ടൺ ചെ­മ്മീൻ എങ്കി­ലും പി­ടി­ക്കാൻ കഴി­യു­മെ­ന്ന പ്രതീ­ക്ഷയി­ലാണ് ഈ മേ­ഖലയിൽ പ്രവർ­ത്തി­ക്കു­ന്ന സ്വദേ­ശി­കളു­ടെ­ വി­ലയി­രു­ത്തൽ.

You might also like

Most Viewed