ഡബ്ള്യൂ.എം.എഫ് കുവൈറ്റ് ചാപ്റ്റർ ഓപ്പൺ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി


കുവൈറ്റ് സിറ്റി : ആഗോള മലയാളീ സംഘടനയായ "വേൾഡ് മലയാളീ ഫെഡറേഷൻ” (ഡബ്ള്യൂ.എം.എഫ്) കുവൈറ്റ് ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന ഓപ്പൺ മെമ്പർഷിപ് ക്യാമ്പയ്‌നിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തി. 04/08/2018-ന് സാൽമിയയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ടെലിവിഷൻ താരങ്ങളായ രാജ് കലേഷ്, മാത്തുക്കുട്ടി എന്നിവർ ചേർന്ന് സിനിമ പ്രവർത്തകനും കുവൈറ്റിലുള്ള ഗൂഗിൾ ട്രസ്റ്റഡ്‌ ഫോട്ടോഗ്രാഫറും ആയ സിജോ എം അബ്രഹാമിന് ഡബ്ള്യൂ.എം.എഫ് മെമ്പർഷിപ് നൽകി ഉത്ഘാടനം നിർവ്വഹിച്ചു. ഡബ്ള്യൂ.എം.എഫ് ഗ്ലോബൽ ടാലന്റ് കോർഡിനേറ്റർ കൂടിയാണ് രാജ് കലേഷ്. തദവസരത്തിൽ ഡബ്ള്യൂ.എം.എഫ് കുവൈറ്റ് പ്രസിഡന്റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും മെമ്പർഷിപ് ക്യാമ്പയിൻ കൺവീനറുമായ ജെയ്‌സൺ കാളിയാനിൽ സ്വാഗതം ആശംസിച്ചു. കോഡിനേറ്റർ സുനിൽ.എസ്.എസ്, ഭരണ സമിതി അംഗങ്ങളായ രഞ്ജിത് പിള്ള, സലിം ഐഡിയൽ, മാത്യു അരീപ്പറമ്പിൽ, സുമിത് ജോസ്, രഞ്ജിനി വിശ്വനാഥ് എന്നിവരും ഡബ്ള്യൂ.എം.എഫ് കുടുംബാംഗങ്ങളും പങ്കെടുത്തു. ഐഡിയൽ സലിം നന്ദി രേഖപ്പെടുത്തി.

രൂപീകൃതമായി രണ്ടു വർഷത്തിനുള്ളിൽ തന്നെ 93 രാജ്യങ്ങളിൽ യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തിക്കുന്ന ഡബ്ള്യൂ.എം.എഫ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളീ ശൃംഘലയായി മാറിക്കഴിഞ്ഞു. ജാതി-മത-രാഷ്ട്രീയ-ദേശ-പ്രാദേശിക ഭേദമില്ലാതെ ലോക മലയാളികളുടെ സൗഹൃദവും, സഹകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡബ്ള്യൂ.എം.എഫ് ലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു .

ഡബ്ള്യൂ.എം.എഫ് മെമ്പർഷിപ്പിനായി 60636767/ 97217739/ 55668005?/ 97240284/ 55638435/ 99246633 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed