തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കെ.ഡി.ഡി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കളിക്കളം കുട്ടികൾക്കായി കെ.ഡി.ഡി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു. രണ്ടു ദിവസമായീ ക്രമീകരിച്ച സന്ദർശനം അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ.ഹേമചന്ദ്രൻ, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക്, മറ്റു ട്രാസ്‌ക് ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

സന്ദർശനവേളയിൽ കുവൈറ്റി ഡാനിഷ് ഡയറി കമ്പനിയുടെ ഉൽഭവത്തെ കുറിച്ചും ഇതുവരെയുള്ള പ്രവർത്തന വിജയത്തെ കുറിച്ചും കെ.ഡി.ഡി യുടെ വിവിധ ഡയറി ഉൽപ്പന്നങ്ങൾ, ജ്യൂസ്, വിവിധ രുചിയിലുള്ള ഐസ്ക്രീമുകൾ എന്നിവയെ കുറിച്ചും അതിന്റെ വിവിധ നിർമാണഘട്ടങ്ങളെക്കുറിച്ചും നേരിട്ടു കാണിച്ചുകൊണ്ട് കെ.ഡി.ഡി ടൂർ സൂപ്പർവൈസർ രചന നിലേഷ് വിവരിച്ചു. രണ്ടുദിവസമായീ ക്രമീകരിച്ച എഴുപതോളം വരുന്ന കുട്ടികൾക്ക് എല്ലാവർക്കും തന്നെ കെ.ഡി.ഡി യുടെ സമ്മാനങ്ങളും കൈനിറയെ വിവിധ രുചിയിലുള്ള ഐസ്ക്രീമുകളും നൽകി യാത്രയാക്കി.

You might also like

Most Viewed