കലൈഞ്ജർ കരുണാനിധിയുടെ വിയോഗത്തിൽ കല കുവൈറ്റ്‌ അനുശോചിച്ചു


കുവൈറ്റ്‌ സിറ്റി : ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ നിര്യാണത്തിൽ കല കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി. 14ാം വയസിൽ പൊതുപ്രവർത്തന രംഗത്തേക്ക്‌ ചുവടുവച്ച കരുണാനിധി രാഷ്‌ട്രീയത്തിന്‌ പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാനിധ്യമായിരുന്നു.

തമിഴ്‌സാഹിത്യത്തിന് അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി അദ്ദേഹത്തിന്റെ‌ കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല. ഭാഷയും സംസ്‌കാരവും അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയ സ്വഭാവമുളള നീക്കങ്ങള്‍ക്കെതിരെ തമിഴ്‌ ജനതയെ നയിക്കുന്നതിൽ അദ്ദേഹം വിജയം കണ്ടു. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.


കലയുടെ കേന്ദ്ര കമ്മറ്റി യോഗം കരുണാനിധിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിനു കനത്ത നഷ്ടമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

You might also like

Most Viewed