കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തെർമോഗ്രാഫിക് ക്യാമറകൾ‍


കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ തെർമോഗ്രാഫിക് ക്യാമറ സ്ഥാപിക്കാനുള്ള നിർദേശത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽ‍കി. വിദശത്തുനിന്ന് വരുന്ന യാത്രക്കാരിൽ‍ പകർ­ച്ചവ്യാധികൾ‍ ഇല്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമാ­യാണ് വിമാനത്താവളത്തിലും കര അതിർത്തി­കളിലും തെർമൽ‍ ക്യാമറകൾ‍ സ്ഥാപിക്കുന്നത്. വിമാനത്താവളത്തിലും കര അതിർത്തികളിലുമാ­യി എട്ട് തർമോഗ്രാഫിക് ക്യാമറകളാണ് സ്ഥാപി­ക്കുക. ആഭ്യന്തര മന്ത്രാലയം, സിവിൽ‍ വ്യോമയാന വകുപ്പ്, വിമാനത്താവള അതോറിറ്റി എന്നിവയുമാ­യി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

യാത്രക്കാർ പകർച്ചവ്യാധികളുമായി കുവൈ­ത്തിലെത്തുന്നത് തടയുന്നതിനുള്ള മുൻകരുതൽ‍ എന്ന നിലക്കാണ് പ്രത്യേക ഉപകരണം സ്ഥാപി­ ക്കുന്നത്. ഇൻഫ്രാറെഡ് റേഡിയഷൻ ഉപയോ­ഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം വഴി ശരീ­രോഷ്മാവിലെ വ്യതിയാനങ്ങൾ‍ കണ്ടുപിടിക്കാൻ കഴിയും. പ്രാഥമികമായി രോഗാവസ്ഥയുള്ളവരെ പ്രത്യേകം മാറ്റിനിർത്തി ചികിത്സ നൽ‍കും. നി­പ വൈറസിന്റെ പശ്ചാത്തലത്തിൽ‍ കേരളത്തിൽ‍നിന്ന് വരുന്ന യാത്രക്കാരെ തെർമൽ‍ മോണിറ്റർ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവധി­ കഴിഞ്ഞു കുവൈത്തിലേക്ക് വരുന്ന വിദശികളെ വിമാനത്താവളത്തിൽ‍ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നും ഇതിനായി വിമാനത്താ­വളത്തോടനുബന്ധിച്ചു പ്രത്യേക ക്ലിനിക്ക് സ്ഥാ­പിക്കണമെന്നും കഴിഞ്ഞ ദിവസം പാർലിമെന്റിൽ‍ കരട് നിർദശം വന്നിരുന്നു.

You might also like

Most Viewed