പുകയില ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം വർദ്ധന ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം


കുവൈത്ത് സിറ്റി : പുകയില ഉൽ‍പ്പന്നങ്ങളുടെ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പുകയില ഉൽ‍പ്പന്നങ്ങളുടെ വിലയിൽ‍ നൂറ്ശതമാനം വില കൂട്ടണമന്ന് ആരോഗ്യമന്ത്രാലയം നിർ‍ദേശിച്ചു. കുവൈത്തിൽ‍ പുകവലിക്കാരുടെ നിരക്ക് ഉയർ‍ന്നതിലാണിതെന്നാണ് കണ്ടെത്തൽ‍. പ്രത്യേകിച്ച് വനിതകളിലും യുവാക്കളിലും പുകവലി­ക്കുന്നവരുണ്ട്. പുകയില ഉൽ‍പന്നങ്ങൾ‍ക്കു സിലക്ടീവ് നികുതി കർ‍ശനമാക്കുന്നത് ഒരു­ പരിധിവരെ വില വർ‍ദ്ധനയ്ക്കു സഹായിക്കും. അക്കാര്യത്തിൽ‍ ധനമന്ത്രാലയം കർ‍­ശന നടപടി സ്വീകരിക്കണം. ഉൽ‍പ്പന്നവില പരമാവധി വർ‍ദ്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനുള്ള സാ­ധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ചില്ലറവിൽ‍പ്പന വിലയിൽ‍ 100 ശതമാ­നമെങ്കിലും വർ‍ദ്ധന ഏർ‍പ്പെടുത്തണം. പരിസ്ഥിതി അതോറിറ്റിയുമായി സഹകരി­ച്ച് പുകവലിക്കെതിരെ കർ‍ശന നടപടികൾ നടപ്പാക്കാൻ പ്രേത്യേക സംഘത്തെ നിയോഗിക്കാൻ മന്ത്രാലയത്തിന് ആലോചനയു­ണ്ട്. പ്രസ്തുത സംഘാംഗങ്ങൾ‍ക്ക് ജുഡീ­ഷ്യൽ‍ പദവി നൽ‍കണം. നിയമലംഘനം കണ്ടെത്തിയാൽ‍ അവിടെവച്ചു തന്നെ ശിക്ഷയും തീർ‍പ്പാക്കാൻ അധികാരമു­ള്ള പരിശോധകസംഘം ഉണ്ടായാൽ‍ നിയമലംഘനത്തിന് മുതിരുന്നവരുടെ എണ്ണം കുറയും.

ഇലകട്രോണിക് സിഗററ്റ് പൂർ‍ണമായും നിരോധിക്കുന്നതിന് ആരോഗ്യമന്ത്രാലയം കസ്റ്റംസ് അധികൃതരുടെ സഹായവും അഭ്യർ‍ഥിച്ചു. ലോകാരോഗ്യ സംഘടനയു­ടെ ശുപാർ‍ശപ്രകാരം ഇ­-സിഗററ്റിന്റെ കാ­ര്യത്തിൽ‍ കൃത്യമായ നിലപാട് സ്വീകരി­ക്കണമന്നും മന്ത്രാലയം നിർ‍ദ്ദേശിച്ചു.

You might also like

Most Viewed