കുവൈത്തിലെ റിയൽ‍ എസ്റ്റേറ്റ് മേഖലയുടെ തകർ‍ച്ചക്ക് കാരണം വിദേശികളുടെ ഒഴിഞ്ഞുപോക്കല്ലെന്ന് റിപ്പോർ‍ട്ട്


കുവൈത്ത് സിറ്റി : റിയൽ‍ എസ്റ്റേറ്റ് മേഖല നേരിടുന്ന തകർ‍ച്ചക്കുള്ള അടിസ്ഥാന കാരണം വിദേശികൾ‍ കൂ­ട്ടത്തോടെ ഒഴിഞ്ഞു പോകുന്നത് കൊണ്ടല്ലെന്നും മറിച്ച് 2014ൽ‍ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി­യാണ് ഈ മേഖലയുടെ തകർ‍ച്ചയ്ക്ക് കാരണമെന്നും ഈ രംഗത്തെ വിദഗ്ധരുടെ റിപ്പോർ‍ട്ട് വെളിപ്പെടുത്തു­ന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ‍ പ്രചരിപ്പിക്കുന്ന വാർ‍­ത്തകൾ‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും തെറ്റായ കണക്കുകളാണ് വെളിപ്പെടുത്തുന്നതന്നും റിയൽ‍ എസ്റ്റേറ്റ് വിദഗ്ധൻ സുലൈമാൻ അൽ‍ ദുലൈജൻ അഭി­പ്രായപ്പെട്ടു. രാജ്യത്തെ 80 ശതമാനം റിയൽ‍ എസ്റ്റേറ്റ് പ്രോപ്പർ‍ട്ടിയും കുവൈറ്റ് ഫിനാൻസ് ഹൗസ്­ കെ ഫ് എച്ചിന്റെയും കുവൈറ്റ് റിയൽ‍ എസ്റ്റേറ്റ് അസോസിയേ­ഷന്റെയും ഉടമസ്ഥതയിലാണ് എന്നാണ് അടുത്തിടെ വേ­ൾ‍ഡ് ബാങ്ക് റിപ്പോർ‍ട്ട് വെളിപ്പെടുത്തുന്നത്.

പ്രെത്യേകിച്ചും നല്ല രീതിയിലുള്ള മാർ‍ക്കറ്റിങ്ങിന്റെ അഭാവമാണ് റിയൽ‍ എസ്റ്റേറ്റ് മേഖല നേരിടുന്നത്. കെട്ടിട നിർ‍മാണത്തിൽ‍ പാലിക്കേണ്ട അടിസ്ഥാന മാ­നദണ്ഡങ്ങൾ‍ മറികടന്നാണ് പലപ്പോഴും റിയൽ‍ എസ്റ്റേറ്റ് മേഖല പ്രവർ‍ത്തിക്കുന്നതന്നും അൽ‍ ദുലൈജൻ കു­റ്റപ്പെടുത്തി.

അതേസമയം 2018 ആദ്യ പകുതിയോടെ റിയൽ‍ എസ്റ്റേറ്റ് മേഖല 1.6 ബില്യൺ ദിനാറിന്റെ വർ‍ദ്ധനവ് കൈവരി­ച്ചതായിട്ടാണ് റിപ്പോർ‍ട്ടുകൾ‍ വ്യക്തമാക്കുന്നത് എന്നും അൽ‍ ദുലൈജൻ വ്യക്തമാക്കുന്നു.

You might also like

Most Viewed