കുവൈത്തിൽ വിദേശികളുടെ വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ എന്നിവക്ക് നിയന്ത്രണം വരുന്നു


കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേ­ശികളുടെ വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ എന്നിവക്ക് നിയന്ത്രണം ഏ‍ർപ്പെടുത്താനൊരുങ്ങുന്നു. അറു­പതു വയസിനു മുകളിൽ പ്രായമു­ള്ളവർക്ക് പുതുതായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതും നിലവിലെ പെർ­മിറ്റ് പുതുക്കി നൽകുന്നതും നിർത്തി­യേക്കും. ജനസംഖ്യാ ക്രമീകരണത്തി­ന്റെ ഭാഗമായാണ് നടപടി.

വിദേശികളുടെയും സ്വദേശികളു­ടെയും എണ്ണത്തിലുള്ള അന്തരം കു­റച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി അവിദഗ്ധ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സർക്കാർ തീ­രുമാനിച്ചിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി. തൊഴിൽ വിപണി ക്രമീകരണവും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. അറുപത് വയസി­നു മുകളിൽ പ്രായമുള്ള വിദേശികൾ­ക്ക് പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുകയോ നിലവിൽ ഉള്ള തൊഴിൽ പെർമിറ്റ് പുതുക്കി നൽകു­കയോ ചെയ്യേണ്ടെന്നാണ് തീരുമാനം. എന്നാൽ ചില പ്രത്യേക തൊഴിൽ കാ­റ്റഗറികൾക്കു പ്രായപരിധിയിൽ ഇളവു­ണ്ടാകുമെന്നുമാണ് സൂചന.

ആഭ്യ്രന്തര മന്ത്രാലയം, തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം, മാനവ വിഭവ അത്യോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവ ഏ‍കോപിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം ജനസംഖ്യാ സന്തുലനത്തിന്റെ ഭാഗമായുള്ള കുറെയേറെ പരിഷ്ക്കാ­രങ്ങൾ അണിയറയിൽ കൈക്കൊള്ളു­മെന്നാണ് വിവരം. വിദേശ തൊഴിലാ­ളികളുടെ നിയമനവുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നിബന്ധനകൾ മാനവ വി­ഭവ അതോറിറ്റി ഉടൻ പ്രഖ്യാപിക്കുമെ­ന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണം ഏ‍ർപ്പെടുത്തണമെന്നും ഇതി­നായി വിവിധ സർക്കാർ വകുപ്പുകളുടെ ഏ‍കോപനമുണ്ടാക്കാനും ശ്രമിച്ചു വരികയാണെന്നു ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളിൽ 70 ശതമാനം മതിയായ യോഗ്യതകളില്ലാത്തവരാണെന്നു കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി വെളിപ്പെടുത്തിയിരുന്നു.

അതേസമയം ചില സാങ്കേതിക തസ്തികകളിൽ ഡോക്ടർ, സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് ഈ നിബന്ധന ബാധകമല്ല. അതേ സമയം സർക്കാർ മേഖലയിൽ തുടരുന്ന സന്പൂർണ്ണ സ്വദേശിവത്കരണ നടപടികൾ സ്വകാര്യ മേ­ഖലയിലും നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ മേഖല ഏ‍താണ്ട് കൈയടക്കിവച്ചിരിക്കുന്ന വിദേശികൾ, പ്രത്യേകിച്ചും മലയാളികളടക്കമുള്ള വിദേശികളുടെ ഭാവി അനിശ്ചിതത്വത്തിലാകും.

You might also like

Most Viewed