അസ്പയർ 2018 മാറ്റി വച്ചു


കുവൈത്ത് സിറ്റി : ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ടീം ഊർജ്ജിത രക്തദാന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, സെപ്തംബർ 7 ന് അബ്ബാസ്സിയ സെൻട്രൽ സ്കൂളിൽ വച്ച് ശ്രീ. ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചിരുന്ന അസ്പയർ 2018 എന്ന പരിപാടി, കേരളത്തിലെ അപ്രതീക്ഷിത പ്രളയവും, തുടർന്നുള്ള സാഹചര്യങ്ങളും മുൻനിർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റി വക്കുവാൻ നിർബന്ധിതരായിരിക്കയാണ്.

പരിപാടിയുടെ പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്. പരിപാടിക്കായി ഇത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തവരുടെ രജിസ്ട്രേഷൻ പുതുക്കിയ തീയതിയിലും അതേപടി നിലനിർത്തുന്നതായിരിക്കും.

പരിപാടി മാറ്റി വച്ചതുമൂലമുണ്ടായ അസൌകര്യത്തിൽ ബിഡികെ കുവൈത്ത് ചാപ്റ്റർ നിർവ്വ്യാജം ഖേദിക്കുന്നു.

You might also like

Most Viewed