ഓവർസീസ് എൻ.സി.പി.കുവൈറ്റ് കമ്മിറ്റി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ശരദ്പവാറിനെ സന്ദർശിച്ചു


കുവൈറ്റ് സിറ്റി : ഓവർസീസ് എൻ.സി.പി. കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡന്റും ലോക കേരള സഭ അംഗവുമായ ബാബു ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പ്രവാസി സംഘം, എൻ സി പി ദേശീയ അദ്ധ്യക്ഷൻശ്രീശരദ് പവാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡൽഹിയിലുള്ള വസതിയിൽ വച്ചു അദ്ദേഹത്തെ കാണുകയും കുവൈറ്റിലെയും ഗൾഫിലേയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും, പരാതികളും- പ്രവാസികളുടെ മൃതശരീരം സൗജന്യമായി ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ നാട്ടിൽ എത്തിക്കുന്നതും, അവധിക്കാലത്ത് പ്രവാസി യാത്രക്കാർക്ക് ന്യായമായ വിമാന യാത്രാ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുവാൻ മുൻകൈ എടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പ്രസ്തുത വിഷയങ്ങൾ എത്തിക്കുവാൻ മുൻകൈ എടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

കൂടാതെ പ്രതിനിധിസംഘം നാഷനലിസ്റ്റ് യുവതി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ ശ്രീമതി സുപ്രിയ എംപി, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ ശ്രീ ധീരജ് ശർമ്മ എന്നിവരേയും ഡൽഹി ഓഫീസിൽ സന്ദർശിക്കുകയുണ്ടായി. സംഘത്തിൽ ഷംസു താമരക്കുളം, കോശി അലക്സാണ്ടർ എന്നിവരും അംഗങ്ങളായിരുന്നു.

കുവൈറ്റിലെ ഇൻഡ്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങൾ ഉള്ള സംഘടനയാണ് ഒ.എൻ.സി.പി കുവൈറ്റ്. ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ ഔദ്യോഗിക പ്രവാസി സംഘടന കൂടിയാണ്. വിവിധ രാജ്യങ്ങളിലുള്ള ഓവർസീസ് എൻ സി പി പ്രവർത്തകർ ആഗസ്റ്റ് 28, 29 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ എൻസിപി കൺവെൻഷനിൽ പങ്കെടുക്കും, പ്രവാസികളുമായ ബന്ധപ്പെട്ട വിഷയങ്ങളും പൊതു ചർച്ചയിൽ ദേശീയ നേത്യത്വം ഉൾപ്പടുത്തിയിട്ടുണ്ട്.

You might also like

Most Viewed