പ്രളയബാധിതർക്കൊപ്പം വനിതാവേദി കുവൈത്ത്


കുവൈത്ത് സിറ്റി : ദുരിതം വിതച്ച നാടിനൊരു കൈത്താങ്ങായി വനിതാവേദി കുവൈത്ത്‌ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിൽ വെച്ച്‌ വനിതാവേദി കുവൈത്ത്‌ മുൻ ജനറൽ സെക്രട്ടറി ടോളി പ്രകാശാണു മുഖ്യമന്ത്രി പിണറായി വിജയനു ഫണ്ട്‌ കൈമാറിയത്‌. വനിതാവേദി കുവൈത്ത്‌ മുൻ അഡ്വൈസറി ബോഡ്‌ അംഗം ജെ.സജി സന്നിഹിതനായിരുന്നു.

കുവൈത്തിലെ പുരോഗമനചിന്താഗതിക്കാരായ വനിതകളുടെ പൊതു കൂട്ടായ്മയായ വനിതാവേദി കുവൈത്ത്‌, നാട്ടിലും പ്രവാസലോകത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക്‌ നേതൃത്വം നൽകി വരുന്നു. കേരളം ഇന്നേവരെ കണാത്ത സമാനതകളില്ലാത്ത ദുരന്തമാണു ഇപ്പോൾ സംഭവിച്ചിരിക്കുന്നത്‌. കേരളത്തിന്റെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമായി എല്ലാ പ്രവാസികളും മുന്നിട്ടിറങ്ങേണ്ടതുണ്ട്‌. വനിതാവേദി കുവൈത്തിന്റെ എല്ലാ വിധ പിന്തുണയും തുടർന്നും കേരളീയ സമൂഹത്തിനുണ്ടാകുമെന്നും വനിതാവേദി കുവൈത്ത്‌ പ്രസിഡണ്ട്‌ രമാ അജിത്തും ജനറൽ സെക്രട്ടറി ഷെറിൻ ഷാജുവും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

Most Viewed