ഇന്ധനവില വർദ്ധന നടപ്പാക്കിയതിലൂടെ വലിയ നേട്ടമുണ്ടായതായി കുവൈത്ത്


കുവൈത്ത് സിറ്റി : കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈത്തിൽ ഇന്ധന വിലവർദ്ധന നടപ്പാക്കിയതിലൂടെ വലിയ നേട്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സബ്സിഡി വഴി ബജറ്റിൻമേൽ ഉണ്ടായിരുന്ന ഭാരം കുറഞ്ഞതായും രണ്ട് വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു.

2016 സെപ്റ്റംബറിലാണ് സബ്സിഡി കുറച്ച് എണ്ണ വില വർദ്ധിപ്പിക്കാൻ കുവൈത്ത് തീരുമാനിച്ചത്. അന്ന് മുതൽ ഇതുവരെ 1.2 ബില്യൺ ഡോ­ളറിന്റെ സാന്പത്തിക മിച്ചം ഈ തീരുമാനത്തിലൂടെ ഉണ്ടാ­യതായാണ് വ്യക്തമാകുന്നത്. എണ്ണ വില വർദ്ധിപ്പിച്ചതിനോപ്പം സർക്കാർ ജീവനക്കാരുടെ ഇൻസെന്റീവുകൾ കുറക്കു­കയും ചെയ്തിരുന്നു. ഇതോ­ടെയാണ് രണ്ട് വർഷത്തെ ചെലവിനത്തിൽ 1.2 ബില്യൺ ഡോളർ ലാഭിക്കാൻ സാധി­ച്ചത്. അന്താരാഷ്ട്ര വിപണി­യിൽ എണ്ണ വില വീപ്പക്ക് 60 ഡോളർ വെച്ച് കണക്കാക്കി ബജറ്റ് തയാറാക്കിയപ്പോൾ 600 ദശലക്ഷം ഡോളറായിരു­ന്നു മിച്ചം പ്രതീക്ഷിച്ചത്.

അതേ­സമയം, അടുത്ത വർഷം മുതൽ രാജ്യത്ത് ചി­ലയിനങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ പോകുകയാണ്. ഇതിലൂടെ സർക്കാറിന്റെ ബാ­ധ്യത കുറക്കാൻ സാധിക്കു­മെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ വില വർദ്ധന നടപ്പാ­ക്കിയ ആദ്യ വർഷം മാ­ത്രം 120 ദശലക്ഷം ദീനാർ ലാഭി­ക്കാൻ കഴിഞ്ഞതായി കുവൈ­ത്ത് കൊ­മേഴ്സ് ആന്റ് ഇൻഡൻസ്ട്രി മന്ത്രാലയം അണ്ടർ സെ­ക്രട്ടറി അബ്ദുൽ ഗഫാർ അൽ അവാദി പറഞ്ഞു.

You might also like

Most Viewed