ചീഞ്ഞ മത്സ്യത്തിന് പ്ലാസ്റ്റിക്ക് കണ്ണ് : കുവൈത്തിൽ‍ കട പൂട്ടിച്ചു


കുവൈത്ത് സിറ്റി : ചീഞ്ഞളിഞ്ഞ മത്സ്യത്തിന്റെ കണ്ണിനു മുകളിൽ‍ പ്ലാ­സ്റ്റിക്ക് കണ്ണുകൾ‍ വെച്ച് പിടിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച മത്സ്യവി­ൽ‍­പന കട കുവൈത്ത് അധികൃ­തർ‍ അടപ്പിച്ചു. പുതിയ മത്സ്യമാണെന്ന് തോന്നിപ്പിക്കു­ന്നതിന് പ്ലാസ്റ്റിക് കണ്ണ് വെച്ചതെന്ന് വ്യക്തമാക്കുന്നവിഡിയോ സമൂഹമാധ്യമങ്ങളിൽ‍ പ്രചരിച്ചതിനു പി­ന്നാലെയാണ് അധികൃതർ നടപടി എടുത്തത്. ആദ്യം ഫെയ്സ് ബുക്കിലും പിന്നീട് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ച ഫോട്ടോ അൽ‍­ബയാൻ ദിനപത്രം കൂടി ഷെ­യർ‍ ചെയ്തതോടെ വൈറലായിരുന്നു.

കണ്ണ് നോക്കി ഒരിക്കലും മത്സ്യം പുതിയതാണെന്ന് തെറ്റിദ്ധരിക്കരുതെന്നും രണ്ട് ദിവസം പഴക്കമുള്ള മത്സ്യത്തിനാണ് പ്ലാസ്റ്റിക് കണ്ണ് വെച്ചതെന്നും ട്വിറ്റർ‍ ഉപയോ­ക്താക്കളിൽ‍ ഒരാൾ‍ പറഞ്ഞു. കുവൈത്തി പൗരന്മാർ‍ വ്യാ­പകമായി രോഷം പ്രകടിപ്പിച്ചതോടെ വാണിജ്യ വകുപ്പ് ഇടപെട്ട് കട പൂട്ടിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾ‍­ക്കു മുന്പ് കുവൈത്തിൽ‍ തന്നെ മത്സ്യത്തിന്റെ തൂക്കം കൂട്ടാൻ ഇരുന്പാണി കയറ്റിയ വ്യാപാരി പിടിയിലായിരുന്നു. മത്സ്യമാ­ർ‍­ക്കറ്റിലെ തട്ടിപ്പുകൾ‍ കണ്ടെത്താൻ പരിശോ­ധന വർ‍­ദ്ധിപ്പിക്കണമെന്നാണ് നി­ർ‍­ദേ­ശം. കൃത്രിമം കാ­ണിക്കുന്നവരെ പാഠം പഠിപ്പിക്കുന്നതിന് കർ‍­ശന ശിക്ഷ നൽ‍­കണമെന്നും ഉപഭോക്താക്കൾ‍ ആവശ്യപ്പെടുന്നു. "പ്ലാസ്റ്റിക് സർ‍­ജറിയും കോ­ണ്‍ടാക്ട് ലെൻസുമില്ലാത്ത മത്സ്യം" എന്നാണ് കുവൈത്ത് മാർക്കറ്റിൽ‍ ഇപ്പോൾ പു­തിയ മത്സ്യത്തിന്റെ പരസ്യം.

You might also like

Most Viewed