ലാൽകെയേർസ്സ്‌ കുവൈറ്റ് ചാരിറ്റി തുക കൈമാറി


കുവൈറ്റ് സിറ്റി : ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി ജൂലായ്‌‌ മാസ ചാരിറ്റി തുക, കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക്‌ പണമില്ലാതെ സർജ്ജറി നീട്ടി വക്കേണ്ടി വന്ന തൃശ്ശൂർ മണലിത്തറ സ്വദേശി രേവതിയുടെ ഭർത്താവ്‌ ശ്രീകുമാറിന്‌ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ സെക്രട്ടറി ഷിബിൻ ലാൽ, ലാൽകെയേർസ്സ്‌ ഓൾ ഇന്ത്യാ കോ ഓഡിനേറ്റർ ഷിഗിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി.


ജീവൻ നില നിർത്താൻ രണ്ടാം തവണയും രേവതിക്ക്‌ സർജ്ജറി ആവശ്യമാണ്‌. സർജ്ജറിക്കായ്‌ വലിയൊരു തുക ആവശ്യമായതിനാൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

You might also like

Most Viewed