കുവൈത്തിൽ‍ മരുന്നുകൾക്ക് 86 ശതമാനം വരെ വില കുറവ്


കുവൈത്ത് സിറ്റി : കുവൈത്തിൽ‍ മരുന്നുകൾ‍ക്ക് അഞ്ച് മുതൽ‍ 86 ശതമാനം വരെ വില കുറച്ചതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ‍ അൽ‍ സബാഹ് അറിയിച്ചു. ജി.സി.സി വില നിർ‍ണയ സമിതി നിശ്ചയിച്ച വിലയിൽ‍ നിന്നാണ് കുറവ് വരുത്തിയത്. ഇതോടെ 3,126 ഇനം മരുന്നുകൾ‍ക്ക് ഇളവ് ലഭിക്കും. നാല് ഘട്ടങ്ങളിലായി നടത്തിയ സർ‍വെയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൃദയം, രക്തക്കുഴൽ‍, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾ‍ക്കുള്ള മരുന്നുകളാണ് ആദ്യഘട്ട സർ‍വ്വെയിൽ‍ ഉൾ‍പ്പെടുത്തിയിരുന്നത്. ഈ രോഗങ്ങൾ‍ക്കുള്ള 1,033 മരുന്നുകൾ‍ക്ക് ജി.സി.സി വിലനിലവാരത്തെക്കാൾ‍ 84% കുറഞ്ഞ നിരക്ക് നിശ്ചയിച്ചു.

ത്വക്ക്, നെഞ്ച്, ദഹനക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങൾ‍ക്കുള്ള 6,75 ഇനം മരുന്നുകൾ‍ക്ക് നിരക്കിൽ‍ 83% കുറവ് വരുത്തി. സാംക്രമിക രോഗങ്ങൾ‍, ട്യൂമർ‍, പഴുപ്പ്, രോഗപ്രതിരോധ തളർ‍ച്ച എന്നിവയ്ക്കുള്ള 1034 ഇനം മരുന്നുകൾ‍ക്ക് 86% നിരക്ക് കുറച്ചു. നിലവിലുള്ള മരുന്നുകൾ‍ക്ക് പകരം പുതിയ മരുന്നുകൾ‍ വികസിപ്പിക്കാൻ മരുന്ന് കന്പനികൾ‍ക്കിടയിൽ‍ കടുത്ത മത്സരമുണ്ട്. ഇത് രോഗികൾ‍ക്കും ആരോഗ്യമേഖലയ്ക്കും അനുകൂലമായ അന്തരീക്ഷമാണ് ഇത് സൃഷ്ടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗുണമേന്മ കൂടിയതും സുരക്ഷിതവുമായ മരുന്നുകളുടെ ലഭ്യത വർ‍ദ്ധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾ‍ക്ക് ന്യായ വിലയ്ക്ക് മരുന്ന് ലഭിക്കാനുള്ള സാഹചര്യവും ഇതുമൂലം ഉണ്ടാകും.

ജി.സി.സിയുടെ മരുന്ന് വില നിർ‍ണയ സമിതിയുമായി ചേർ‍ന്ന് മന്ത്രാലയം സുപ്രീം കൗൺസിൽ‍ 2006-ൽ‍ ഡിസംബറിൽ‍ കൈക്കോണ്ട തീരുമാനപ്രകാരം സൗദിയിലെ വില, ഇൻഷുറൻസ്, ഫ്രെയ്റ്റ് (സി.ഐ.എഫ്) എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വില നിർ‍ണയം. മരുന്നുകളുടെ ലഭ്യത വർ‍ദ്ധിക്കുന്നതോടെ പുതിയ മരുന്നുകൾ‍ റജിസ്റ്റർ‍ ചെയ്യപ്പെടുകയാണെങ്കിൽ‍ മറ്റ് രാജ്യങ്ങൾ‍ക്ക് കൂടി സ്വീകാര്യമാകും വിധം കുറഞ്ഞ നിരക്ക് ആയിരിക്കണമെന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

You might also like

Most Viewed