കുവൈത്ത് കുടുംബ സന്ദർശക വിസ വീണ്ടും മൂന്ന് മാസമാക്കി


കുവൈത്ത് സിറ്റി : കുവൈത്തിൽ ഭാര്യക്കും മക്കൾക്കുമുള്ള കു­ടുംബ സന്ദർശക വിസ കാ­ലാവധി മൂന്ന് മാസമാക്കി. നേ­രത്തെ മൂന്ന് മാസം കാലാവധി ഉണ്ടായിരുന്നെങ്കിലും അടുത്തി­ടെ ഇത് ഒരുമാസം മാ­ത്രമാ­യി ചുരുക്കിയിരുന്നു. എന്നാൽ സഹോദരങ്ങൾ, മാതാവ്, പി­താവ് എന്നിവർക്കുള്ള കുടുംബ സന്ദർശക വിസ കാലാവധി ഒരുമാസം മാ­ത്രമായിരിക്കുമെ­ന്നും ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട് പൗരത്വ വിഭാഗം അസി.അണ്ടർസെ­ക്രട്ടറി മേ­ജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ് അറിയിച്ചു.

ഭാര്യയുടെയും കുട്ടികളുടെ­യും കുടുംബ സന്ദർശക വി­സയുടെ ഒരുമാസ കാലാവധി കഴിഞ്ഞാഴ്ച അവസാനിച്ച കേസുകളിൽ മൂന്ന് മാസത്തേ­ക്ക് പുതിയ സന്ദർശക വിസ അനുവദിക്കുകയും ചെയ്യും. കു­ടുംബസമേ­തം കൂടുതൽ കാലം കഴിയുന്നതിന് അവസരം നൽകു­ന്നത് മാനുഷിക പരിഗണനയി­ലും പ്രാദേശിക വിപണിയിൽ ഗുണമുണ്ടാക്കുമെന്നതിനാലു­മാണെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യ സന്ദർശക വിസ കാ­ലാ‍­‍വധി ഒരുമാസം മാ­ത്രമായിരി­ക്കും.

You might also like

Most Viewed