വ്യാജ സർ‍­ട്ടിഫിക്കറ്റുക്കാരെ പിടിക്കാനൊരുങ്ങി കുവൈത്ത്


കുവൈത്ത് : കുവൈത്തിൽ‍ വ്യാജ സർ‍­ട്ടിഫിക്കറ്റു­കൾ‍ ഉപയോഗിച്ച് നിരവധി­പേർ‍ സർ‍­ക്കാർ‍ ജോലിയിൽ‍ പ്രവേശി­ച്ചതായി ആരോപണം. വിദേശികളും സ്വദേശികളും ഉൾ‍­പ്പടെയുള്ളവരാണ് ഇത്തരത്തിൽ‍ ജോലിയിൽ‍ കയറി­യത്. സംഭവത്തെക്കുറിച്ച് പാ­ർ‍ലമെന്റ് സമിതി അന്വേ­ഷിക്കണമെ­ന്ന ആവശ്യവുമായി എം.പിമാർ‍ രംഗത്തെത്തി.

വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തി­ലും 2018 അധ്യയന വർഷാരംഭവു­മായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയ അധികൃതരുടെ ഭാഗത്തു­നിന്നുണ്ടായ പോരായ്മകളെയും കുറിച്ചും അന്വേ­ഷിക്കാൻ പ്രത്യേ­ക പാർലമെന്റ് സമിതിയെ നിയമി­ക്കണമെന്ന് എം.പിമാർ ആവശ്യപ്പെ­ട്ടു. പാർലമെന്റ് അംഗങ്ങളായ മു­ഹമ്മദ് അൽ ദലാൽ, ഫർറാജ് അൽ അർബീദ്, ഉസാമ അൽ ഷാഹീൻ, മു­ബാറക് അൽ ഹജ്റുഫ്, അലി അൽ ദഖ്ബാസി എന്നീ അഞ്ച് എം.പിമാർ ചേർന്നാണ് ഈ ആവശ്യം ഉന്നയിച്ച് അപേ­ക്ഷ സമർപ്പിച്ചത്.

വിദ്യാഭ്യാസ വർഷത്തിന്റെ തുടക്കത്തിൽ പശ്ചാത്തല സൗ­കര്യങ്ങളുടെ കുറവ് കാരണം രാ­ജ്യത്തെ പല സ്കൂളുകളും നിശ്ചിത ദിവസം തുറക്കാനാവാത്തതും വ്യാജ സർട്ടിഫിക്കറ്റിൽ നിയമനം നടക്കുന്നതും വിദ്യാഭ്യാസ മന്ത്രാ­ലയത്തിന്റെ വീഴ്ചയാണ്. ഉത്തരവാ­ദപ്പെട്ടവരുടെ ഒത്താശയോടെയും അറി­വോടെയുമാണ് വ്യാജ സർട്ടി­ഫിക്കറ്റുകാർ സർവ്വീസുകളിൽ എത്തി­പ്പെടുന്നതെന്ന ആരോപണമുണ്ട്. സുതാര്യമായ അന്വേ­ഷണത്തിലൂടെ ഈ രണ്ട് ആരോപണ വിഷയങ്ങളി­ലും പ്രതികളായവരെ പുറത്തു­കൊ­ണ്ടുവരണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.

You might also like

Most Viewed