കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം നവീകരിക്കുന്നു


കുവൈത്ത് സിറ്റി : വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കാതലായ മാറ്റം വരുത്തുമെന്ന് ഹെൽത്ത് ഇൻഷു‌‌­‌‌റൻസ് ആശുപത്രികളുടെ ഭരണസമിതി തലവൻ അഹമ്മദ് അൽ സാലെ. ദമാൻ കന്പനി­യുടെ കീഴിൽ രാജ്യത്ത് മൂന്ന് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രികളും ആറ് ഗവർണറേറ്റുകളിലുമായി ഒട്ടേറേ ക്ലിനിക്കുകളും സ്ഥാപിക്കുന്നുണ്ട്. വിദേശികൾക്കുള്ള ചികിത്സ ഈ ആശുപത്രികളിലും ക്ലിനിക്കു­കളിലുമാകും ഭാവിയിൽ ലഭ്യമാക്കുക. അതോ­ടെ ആരോ­ഗ്യ ഇൻഷുറൻസ് സംബന്ധിച്ച് നിലവിലുള്ള സങ്കൽപ്പങ്ങൾക്ക് തന്നെ മാറ്റം ഉണ്ടാകും.

ആരോ­ഗ്യ ഇൻഷുറൻസ് സംവിധാനം രാജ്യാ­ന്തര നിലവാരത്തിനൊപ്പം പരിഷ്കരിക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനമാണു നടപ്പാക്കുക. ദമാൻ പദ്ധതികൾ കുവൈത്തിന്റെ പുതിയ ആരോ­ഗ്യപദ്ധതികളുടെ വ്യക്തമായ പ്രതിഫലനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശികളു­ടെ ചികിത്സ ദമാൻ ആശുപത്രികളി­ലേക്കും ക്ലിനിക്കുകളി­ലേ­ക്കും മാറ്റുന്നതോ­ടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കു­റയും. അതുവഴി സർക്കാർ ആശുപത്രികൾക്കു വേണ്ടിയുള്ള ചെലവ് ചുരുക്കാനും സാധിക്കും. സർക്കാർ ആശുപത്രികളിൽ സ്വദേശികൾക്ക് തിരക്കില്ലാ­തെ­ ചികിത്സ തേടിയെത്താൻ സാധിക്കുന്നതിനൊപ്പം ദമാൻ ആ‍ശുപത്രികളിൽ വിദേശികൾക്കും മെ­ച്ചപ്പെട്ട ചികിത്സ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശികളുടെ ആരോ­ഗ്യ ഇൻഷുറൻസ് പദ്ധതി ആരോഗ്യമന്ത്രാലയത്തിനു കീഴിൽനിന്ന് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കന്പനിയുടെ കീഴി­ലേ­ക്ക് മാറ്റിയാണ് ക്രമീകരണങ്ങൾ സജ്ജമാക്കുക.

ഇൻഷുറൻസ് പദ്ധതി പ്രകാരം ദമാൻ ആശുപത്രികളിൽ വിദേശികൾക്ക് പ്രത്യേകം നിർണയിക്കപ്പെട്ട ചികിത്സകളൂം റേഡി­യോ­ളജി പരിശോ­ധനകളും ലഭ്യമാക്കും. സെക്കൻഡറി ഹെൽത്ത് കെ­യർ ആകും ഈ ആശുപത്രികളിൽ ഉണ്ടാവുക. മറ്റുകാര്യങ്ങൾക്ക് സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. അത് സംബന്ധിച്ച് ആരോ­ഗ്യമന്ത്രാലയവുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ആരോ­ഗ്യ മന്ത്രാലയത്തി­നു കീഴിൽ ജോ­ലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ഡോ­ക്ടർമാർ സ്വകാര്യ മേഖലയി­ലേ­ക്കോ­ വിദേശ രാജ്യങ്ങളി­ലേ­ക്കോ­ മാറിപ്പോ­കുന്നതായി റിപ്പോ­ർട്ട്. സർക്കാ‍ർ ആശുപത്രികളിൽ ജോ­ലി ചെയ്യുന്ന സ്വദേശി ഡോ­ക്ടർമാരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനകം 30% കുറവുണ്ടാകുമെന്ന് പ്രാദേശികപത്രം റിപ്പോ­ർട്ട് ചെയ്തു. മെച്ചപ്പെട്ട സാന്പത്തിക ആനുകൂ­ല്യങ്ങളാണ് മാറ്റത്തിനു പ്രേ­രകം. സ്വദേശി ഡോ­ക്ടർമാർ അധികവും യു‌‌­‌‌.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളി­ലേക്കാണ് മാറുന്നത്. യു‌‌­‌‌.എസ്, ഓസ്‌ട്രേ­ലിയ എന്നിവയാണ് വിദേശ ഡോ­ക്ടർമാരുടെ ഇഷ്ട കേ­ന്ദ്രങ്ങൾ.

You might also like

Most Viewed