കുവൈത്ത് അതിശൈത്യത്തിലേക്ക്


കുവൈത്തിൽ ഇന്ന് മുതൽ അന്തരീക്ഷ ഊഷ്മാവിൽ കുറവുണ്ടാകുമെന്നു മുന്നറിയിപ്പ്. പ്രമുഖ ഗോളശാസ്ത്രജ്ഞൻ ആദിൽ അൽ മർസൂഖ് ആണ് തണുപ്പ് കൂടുമെന്നു മുന്നറിയിപ്പ് നൽകിയത്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതി ശൈത്യത്തിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥ നിരീക്ഷകനുമായ ആദിൽ അൽ മർസൂഖ് ഇക്കാര്യം പറഞ്ഞത്. ചിലപ്പോൾ ശക്തമായും മറ്റ് ചിലപ്പോൾ നേരിയ തോതിലും അടിച്ചുവീശുന്ന വടക്കൻ കാറ്റാണ് തണുപ്പിന്റെ കാഠിന്യം കൂട്ടുന്നത്. പുതുവർഷാരംഭത്തോടെ അന്തരീക്ഷ ഊഷ്മാവ് വീണ്ടും കുറഞ്ഞ് രാജ്യം അതിശൈത്യത്തിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. ജനുവരി രണ്ട് മുതൽ ആരംഭിക്കുന്ന ഈ പ്രതിഭാസം രണ്ടാഴ്ച തുടർന്നേയ്ക്കാം.         

You might also like

Most Viewed