കുവൈത്തിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി


കുവൈത്ത് സിറ്റി:  കുവൈത്ത ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി. രാജ്യാന്തര ഏജൻസിയായ ഇലക്ട്രോണിക് പോർട്ട്ഫോളിയോ ഓഫ് ഇന്റർനാഷനൽ ക്രഡൻഷ്യലിന് ആണ് ചുമതല. കുവൈത്ത് മെഡിക്കൽ അസോസിയേഷനുമായി കൂടിയാലോചിച്ചാണ് മന്ത്രാലയം രാജ്യാന്തര ഏജൻസിയെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയതെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്  ഡോ.അഹമ്മദ് അൽ അനേസി അറിയിച്ചു. സർട്ടിഫിക്കറ്റിന്റെ  ആധികാരികത ഉറപ്പുവരുത്താനുള്ള മെച്ചപ്പെട്ട സംവിധാനമാണ് ഇ.പി.ഐ.സി പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരിശോധനാ ചെലവ് വഹിക്കേണ്ടത് സർട്ടിഫിക്കറ്റ് ഉടമയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിദേശി ഡോക്ടർമാർ സർട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട ഫയൽ തുറക്കുന്നതിന് 125 ഡോളറും ഓരോ രേഖയ്ക്കും 80 ദിനാർ വീതവും ഫീസ് നൽകണം. ഫീസ് നിർണയത്തിൽ മന്ത്രാലയത്തിനു പങ്കില്ലെന്നും അധികൃതർ പറഞ്ഞു. 

You might also like

Most Viewed