കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി


കുവൈത്ത് സിറ്റി:  കുവൈത്ത് മന്ത്രിസഭയിലെ നാല് മന്ത്രിമാർ രാജിവച്ചു. ഇതിന് പകരം പുതിയ നാല് മന്ത്രിമാരെ നിയമിച്ചു. അവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സാമൂഹിക−തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ്, പൊതുമരാമത്ത്− മുനിസിപ്പൽ മന്ത്രി ഹുസാം അൽ റൂമി, പാർലമെന്ററികാര്യമന്ത്രി ആദിൽ അൽ ഖറാഫി, ജലം− വൈദ്യുതി, എണ്ണമന്ത്രി ബഖീത് അൽ റാഷിദി എന്നിവരാണ് രാജിവച്ചത്.

രാജിവച്ച മന്ത്രിമാർക്ക് പകരം ഖാലിദ് അൽ ഫാദിൽ, മറിയം അൽ അഖീൽ, ഫഹദ് അൽ ഷ‌ഹ്‌ല, സ‌അദ് അൽ ഖറാസ് എന്നിവരെയാണ് പുതിയ മന്ത്രിമാരായി നിർദേശിച്ചിട്ടുള്ളത്. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഖാലിദ് ഫാദിൽ ആണ് പുതിയ എണ്ണമന്ത്രി.

മറിയം അൽ അഖീലിനെ ആസൂത്രണ−വികസന മന്ത്രിയായും ഫഹദ് അൽ ഷ‌ഹ്‌ലയെ ഔഖാഫ് മന്ത്രിയായും സ‌അദ് അൽ ഖറാസിനെ മുനിസിപ്പൽ മന്ത്രിയായുമാണ് നിയമിക്കുന്നത്, വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാന് സേവന വകുപ്പിന്റെയും നീതിന്യായമന്ത്രി ഫഹദ് അൽ അലാസിക്ക് പാർലമെന്ററികാര്യത്തിന്റെയും മന്ത്രി ജനാൽ അൽ ബുഷാഹരിക്ക് തൊഴിൽ, ഭവന വകുപ്പിന്റെയും ചുമതല നൽകി.

You might also like

Most Viewed