കുവൈത്ത് തൊഴിലാളികൾക്കായി കൈപുസ്തകം തയാറാക്കുന്നു


കുവൈത്തിലേക്ക് വരുന്ന തൊഴിലാളികൾക്കായി മാൻപവർ അതോറിറ്റി കൈപുസ്തകം തയ്യാറാക്കുന്നു. കുവൈത്തിലെത്തുന്നതിന് മുന്പുതന്നെ അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴി തൊഴിലാളികൾക്ക് കൈപുസ്തകം ലഭ്യമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

ഏഴ് ഭാഷകളിലാണ് കൈപുസ്തകം തയാറാക്കുന്നത്. അവകാശങ്ങളെയും ബാധ്യതകളെയും വിദേശ തൊഴിലാളികളെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് യാത്ര പുറപ്പെടുന്നതിന് മുന്പ് തന്നെ തൊഴിലെടുക്കുന്ന രാജ്യത്തെ കുറിച്ചും അവിടത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ധാരണയുണ്ടാക്കുന്നത് തൊഴിലാളിക്കും തൊഴിലുടമക്കും ഈ കൈപുസ്തകം ഒരു പോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

You might also like

Most Viewed